കാസര്‍കോട്: മോദി സര്‍ക്കാര്‍ കൊണ്ടുവന്ന മുസ്്‌ലിം വിരുദ്ധ വിവാദ വഖഫ് നിയമ ഭേദഗതി നിയമത്തിനെതിരെ ഏപ്രില്‍ 16ന് കോഴിക്കോട് നടക്കുന്ന മുസ്്‌ലിം ലീഗ് പ്രതിഷേധ മഹാറാലിയുടെ ഭാഗമായി മുസ്ലിം യൂത്ത് ലീഗ് ഉദുമ നിയോജക മണ്ഡലം കമ്മിറ്റി ബോവിക്കാനം ടൗണില്‍ പ്രകടനവും വഖഫ് ബില്‍ കത്തിച്ച് പ്രതിഷേധവും നടത്തി. മുസ്്‌ലിം ലീഗ് മുളിയാര്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി മന്‍സൂര്‍ മല്ലത്ത്, എസ്.ടി.യു. സംസ്ഥാന സെക്രട്ടറി ഷരീഫ് കൊടവഞ്ചി, യൂത്ത് ലീഗ് ഉദുമ മണ്ഡലം പ്രസിഡന്റ് റൗഫ് ബാവിക്കര, ജനറല്‍ സെക്രട്ടറി ഖാദര്‍ ആലൂര്‍, ഷംസീര്‍ മൂലടുക്കം, ഷഫീഖ് ആലൂര്‍, ഹംസ ചോയ്‌സ്, അഡ്വ. പി.എസ് ജുനൈദ്, ഷരീഫ് മല്ലത്ത്, ഷരീഫ് പന്നടുക്കം, മനാഫ് എടനീര്‍, ഹനീഫ് ബോവിക്കാനം, നിസാര്‍ ബാലനടുക്കം, ചെമ്മു ബാല്‍നടുക്കം, ഖാദര്‍ വാഫി, അസീസ് ബോവിക്കാനം, മുഹമ്മദ് ബാല്‍നടുക്കം, സാദിഖ് ആലൂര്‍, ഇര്‍ഷാദ് കോട്ടൂര്‍, അല്‍ത്താഫ് ചൊവ്വല്‍, മിന്‍ഹാജ് കംടി നേതൃത്വം നല്‍കി.
കാസര്‍കോട് മണ്ഡലം കമ്മിറ്റി കാസര്‍കോട് നഗരത്തില്‍ വഖഫ് ഭേദഗതി ബില്‍ കത്തിച്ച് പ്രിതിഷേധവും വിളംബര ജാഥയും നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്റഫ് എടനീര്‍, ജില്ലാ ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ്, മണ്ഡലം പ്രസിഡന്റ് സിദ്ദീഖ് സന്തോഷ് നഗര്‍, ജനറല്‍ സെക്രട്ടറി ഹാരിസ് ബെദിര, എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ്് അനസ് എതിര്‍ത്തോട്, ജില്ലാ പ്രസിഡന്റ് താഹാ തങ്ങള്‍, നൗഫല്‍ തായല്‍, സി.ടി റിയാസ്, ജലീല്‍ തിരുത്തി, റഹ്്മാന്‍ തൊട്ടാന്‍, അര്‍ഷാദ് എതിര്‍ത്തോട്, അജ്മല്‍ തളങ്കര, റഫീഖ് കോളാരി, അഷ്ഫാഖ് തിരുത്തി, ഹാരിസ് ബേവിഞ്ച, കലന്തര്‍ ഷാഫി, ഷംസുദ്ദീന്‍ കിന്നിങ്കാര്‍, മുസമ്മില്‍ എസ്.കെ, ബദ്‌റുദ്ദീന്‍ ആര്‍.കെ, മൂസ ബാസിത്ത്, മുസ്തഫ പള്ളം, ഹാഷിര്‍ മൊയ്ദീന്‍, മാഹിന്‍ അലമ്പാടി, അനസ് കണ്ടത്തില്‍, ലത്തീഫ് കൊല്ലമ്പാടി, മുജീബ് തായലങ്ങാടി നേതൃത്വം നല്‍കി.
Post a Comment
0 Comments