ദുബായ്: ലഹരി ഉപഭോഗം സമൂഹത്തെ വെല്ലുവിളിക്കുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്നാണെന്നും ലഹരിക്കെതിരെ ധാര്‍മിക മുന്നേറ്റം അനിവാര്യമാണെന്നും ദുബായ് കെ.എം.സി.സി സെക്രട്ടറി യഹ്‌യ തളങ്കര. ലഹരിക്കെതിരെയുള്ള പോരാട്ടം ശക്തമാക്കുന്നതില്‍ കുടുംബങ്ങള്‍ക്കുള്ള പങ്കിനെ ബോധവത്കരിക്കാന്‍ സംഘടിപ്പിച്ച സന്ദേശയാത്ര ഉദ്ഘാടനം ചെയ്തു സംസാരി ക്കുകയായിരുന്നു അദ്ദേഹം.
വെല്‍ഫിറ്റ് മനാറില്‍ ചേര്‍ന്ന സംഗമത്തില്‍ ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.ആര്‍ ഹനീഫ സ്വാഗതം പറഞ്ഞു. രണ്ടാം പെരുന്നാള്‍ ദിനത്തില്‍ ഫാമിലികളെ പങ്കെടുപ്പിച്ചായിരുന്നു ദുബായ് കെ.എം.സി.സി ജില്ലാ കമ്മിറ്റി ലഹരി വിരുദ്ധ സന്ദേശ യാത്ര സംഘടിപ്പിച്ചത്. വിവിധ കേന്ദ്രങ്ങളിലായി നടത്തിയ പരിപാടികളില്‍ കെ.എം.സി.സി സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. ഇബ്രാഹിം ഖലീല്‍, അഫ്‌സല്‍ മെട്ടമ്മല്‍, വൈസ് പ്രസിഡ ന്റുമാരായ സലാം തട്ടാനിച്ചേരി, സി.എച്ച് നൂറുദ്ധീന്‍, പി.പി റഫീഖ് പടന്ന എന്നിവര്‍ ലഹരി വിരുദ്ധ സന്ദേശം കൈമാറി. പ്രമുഖ വുദ്യാഭ്യാസ ചിന്തകന്‍ ഷംസു മോഡറേറ്ററായിരുന്നു. ജില്ലാ സെക്രട്ടറിമാരായ ആസിഫ് ഹൊസങ്കടി,
അഷ്‌റഫ് ബായാര്‍ എന്നിവര്‍ സന്ദേശയാത്രയുടെ ക്രമീകരണങ്ങള്‍ നടത്തി. ഹസൈനാര്‍ ബീജന്തടുക്ക, ഫൈസല്‍ മൊഹ്സിന്‍, പിഡി നൂറുദ്ദീന്‍, സുബൈര്‍ കുബണൂര്‍, സിദ്ദിഖ് ചൗക്കി, ബഷീര്‍ പാറപ്പള്ളി, ഷഹീന ഖലീല്‍, റിയാന സലാം, ഫൗസിയ ഹനീഫ്, ഫാത്തിമ സലാം, സുഹ്റ മൊഇദീനബ്ബ, ഫാത്തിമ റഫീഖ്, ഷാജിത ഫൈസല്‍, റൈസാന നൂറുദ്ദീന്‍, സഫാന അഷ്റഫ്, റുബീന സുബൈര്‍, സമീന ആസിഫ്, ജില്ലാ ട്രഷറര്‍ ഡോ. ഇസ്മായില്‍ സംസാരിച്ചു. വിവിധ മത്സരങ്ങളില്‍ പങ്കെടു ത്തവര്‍ക്കുള്ള സമ്മാനം സുഹറാബി യഹ്‌യ വിതരണം ചെയ്തു.
Post a Comment
0 Comments