Type Here to Get Search Results !

Bottom Ad

കേരള മാപ്പിള കലാ അക്കാദമി സില്‍വര്‍ ജൂബിലി സമ്മേളനവും ഇശല്‍ നൈറ്റും ഏപ്രില്‍ 18ന്

Top Post Ad


കാസര്‍കോട്: കേരള മാപ്പിളകലാ അക്കാദമി സില്‍വര്‍ ജൂബിലിയുടെ ഭാഗമായി ജില്ലാ സമ്മേളനവും ഇശല്‍ നൈറ്റും ഏപ്രില്‍ 18ന് നടത്താന്‍ ടി ഉബൈദ് സാംസ്‌കാരിക കേന്ദ്രത്തില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. മാര്‍ച്ച് 16ന് നിലേശ്വരത്ത് റമസാന്‍ സൗഹൃദ സംഗമവും ഇഫ്താറും നടത്തും. ജില്ലാ പ്രസിഡന്റ്് റഊഫ് ബായിക്കര അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ആരിഫ് കാപ്പില്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി സി.എ അഹമ്മദ് ഖബീര്‍ ചെര്‍ക്കള സ്വാഗതം പറഞ്ഞു. സ്ഥാപക പ്രസിഡന്റ്് പി.എച്ച് അബ്ദുല്ല സ്മരണിക വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം സംസ്ഥാന ജനറല്‍ സെക്രട്ടറി ആരിഫ് കാപ്പില്‍ പള്ളിക്കര ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി ഷൗക്കത്ത് പൂച്ചക്കാടിന് നല്‍കി നിര്‍വഹിച്ചു. ട്രഷറര്‍ അബ്ദുല്ല പടന്ന, അബ്ദുല്‍ ഖാദര്‍ വില്‍റോഡി, ഇസ്മായില്‍ തങ്കയം, സെഡ്.എ മൊഗ്രാല്‍, എം.എ.എച്ച് അബ്ദുല്‍ ഖാദര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Below Post Ad

Tags

Post a Comment

0 Comments