Type Here to Get Search Results !

Bottom Ad

ആ കുഞ്ഞുങ്ങളും സന്തോഷിക്കട്ടെ; എംഇഎസ് യൂത്ത്‌വിംഗ് പെരുന്നാള്‍ വസ്ത്ര വിതരണം നടത്തി

Top Post Ad


കാസര്‍കോട്: ആ കുഞ്ഞുങ്ങളും സന്തോഷിക്കട്ടെ എന്ന പ്രമേയത്തില്‍ എം.ഇ.എസ് യൂത്ത് വിംഗ് സംസ്ഥാന വ്യാപകമായി റമസാന്‍ മാസത്തില്‍ നടത്തുന്ന പെരുന്നാള്‍ പുതുവസ്ത്ര വിതരണം കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയുമായി സഹകരിച്ച് ജില്ലാ കമ്മിറ്റി ജില്ലയിലെ നിര്‍ധന കുടുംബത്തിലെ നൂറു കുട്ടികള്‍ക്കാണ് പെരുന്നാള്‍ വസ്ത്രം നല്‍കുന്നത്. എം.ഇ.എസ് യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ്് റൗഫ് ബാവിക്കര അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.എ നജീബ് സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം റഫീഖ് കേളോട്ട്, സമീര്‍ അടുക്കത്ത് ബയല്‍, സലിം, ഹഫീസ്, ഹാദി റഷീദ് സംബന്ധിച്ചു.

Below Post Ad

Tags

Post a Comment

0 Comments