Type Here to Get Search Results !

Bottom Ad

പടന്ന സ്‌കൂള്‍ പരിസരത്തെ കുറ്റിക്കാട്ടില്‍ മദ്യക്കുപ്പികള്‍ കണ്ടെത്തി


പടന്ന: സ്‌കൂള്‍ പരിസരത്തെ കുറ്റിക്കാട്ടില്‍ തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളികള്‍ക്ക് കിട്ടിയത് 12 കുപ്പി മദ്യം. സ്ഥലത്തെത്തിയ ചന്തേര പൊലീസിന്റെ സാന്നിധ്യത്തില്‍ മദ്യം കുറ്റിക്കാട്ടില്‍ തന്നെ ഒഴുക്കി കളഞ്ഞു. ബുധനാഴ്ച രാവിലെ 11 മണിയോടെ പടന്നയിലെ സ്വകാര്യ സ്‌കൂളിന് സമീപത്തെ കുറ്റിക്കാട് വെട്ടിതെളിക്കുന്നതിനിടയിലാണ് 12 കുപ്പി മദ്യം കണ്ടെത്തിയത്. തൊഴിലാളികള്‍ പ്രദേശവാസികളെ വിവരമറിയിക്കുകയും ചന്തേര പൊലീസിനെ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ മദ്യം അവിടെ തന്നെ ഒഴുക്കി കളയുകയായിരുന്നു. പ്രദേശത്ത് മദ്യ വിതരണം നടത്തുന്നവര്‍ കുറ്റിക്കാട്ടില്‍ സൂക്ഷിച്ചതാണ് ഇതെന്ന് സംശയമുണ്ട്. പടന്ന ടൗണിലും പ്രാന്തപ്രദേശങ്ങളിലും മദ്യവും മറ്റു ലഹരി പദാര്‍ഥങ്ങളുടെയും വില്‍പനയും ഉപയോഗവും വര്‍ധിച്ചിട്ടുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad