കാസര്‍കോട്: ടെലഗ്രാം വഴിയും ഫോണ്‍ വഴിയും ഹോം ബേസ്ഡ് പാര്‍ട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ അന്വേഷണം ഊര്‍ജിതം. കാസര്‍കോട്ടെ ഒരു ഡോക്ടറുടെ പരാതിയിലാണ് ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിച്ചതിനും വിവിധ അക്കൗണ്ടുകളിലേക്ക് പണം അയപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തതിനും കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതികളുടെ യുസിഒ ബാങ്ക് പാര്‍ലമെന്റ് സ്ട്രീറ്റ് ബ്രാഞ്ചിലെ അക്കൗണ്ടില്‍ നിന്നും 1079518 രൂപ തിരികെ പിടിച്ചെടുത്ത് കോടതി മുഖാന്തരം പരാതിക്കാരന് തിരികെ വിട്ടുകൊടുത്തു.
കേസില്‍ ഉള്‍പ്പെട്ട സംഘത്തിലെ പ്രധാന പ്രതികളില്‍ ഒരാളായ കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലുമായി നിരവധി ഓണ്‍ലൈന്‍ തട്ടിപ്പു കേസുകളില്‍ പ്രതിയായ പിടികിട്ടാപ്പുള്ളി പയ്യന്നൂര്‍ സ്വദേശി എ.ടി മുഹമ്മദ് നൗഷാദിനെ (45) കാസര്‍കോട് സൈബര്‍ പൊലീസ് പിടികൂടുകയും ചെയ്തു. മറ്റുപ്രതിയകളെ കണ്ടത്തുന്നതിനും നഷ്ടപെട്ട ബാക്കി പണം കണ്ടെത്തുന്നതിനും പൊലീസ് കഠിന ശ്രമം നടത്തിവരികയാണ്. ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ്പയുടെ മേല്‍നോട്ടത്തില്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ടി. ഉത്തംദാസിന്റെ നേതൃത്വത്തില്‍ എ.എസ്.ഐ കെ.എസ് പ്രശാന്ത്, സി.പി.ഒ എം. നാരായണന്‍ എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.
Post a Comment
0 Comments