ഇടുക്കി: പന്ത്രണ്ട് വയസുകാരന് മദ്യം നൽകിയ കേസിൽ യുവതി അറസ്റ്റിൽ. വണ്ടിപ്പെരിയാർ മ്ലാമല സ്വദേശി പ്രിയങ്കയാണ് അറസ്റ്റിലായത്. പീരുമേട് പൊലീസാണ് യുവതിയെ അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ ജൂവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത് കോടതിയിൽ ഹാജരാക്കി.
കട്ടൻ ചായ ആണെന്ന് വിശ്വസിപ്പിച്ചാണ് പന്ത്രണ്ട് വയസുകാരനെ യുവതി നിർബന്ധിച്ച് മദ്യം കുടിപ്പിച്ചത്. ഇന്നലെ ഉച്ചക്ക് ശേഷം പ്രിയങ്കയുടെ വീട്ടിൽ വച്ചാണ് മദ്യം നൽകിയത്. മയങ്ങി വീണ ആൺകുട്ടി ഏറെ നേരം കഴിഞ്ഞ് അവശനായി വീട്ടിലെത്തിയതോടെ മാതാപിതാക്കൾ വിവരം അന്വേഷിച്ചപ്പോഴാണ് മദ്യം നൽകിയത് പ്രിയങ്കയാണെന്ന് കുട്ടി പറഞ്ഞത്.
തുടർന്ന് വീട്ടുകാർ പീരുമേട് പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്. കട്ടൻ ചായ ആണെന്ന് വിശ്വസിപ്പിച്ച് പന്ത്രണ്ട് വയസുകാരനെ യുവതി നിർബന്ധിച്ച് മദ്യം കുടിപ്പിച്ചെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ പ്രിയങ്കക്കെതിരെ ജൂവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തു. ഇവരെ കോടതിയിൽ ഹാജരാക്കി.
Post a Comment
0 Comments