കാസര്‍കോട്: ചെമ്പരിക്കയില്‍ കിണര്‍ കുഴിക്കുന്നതിനിടെ ഇടിഞ്ഞുവീണ് ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. മരിച്ചയാളുടെ സഹോദരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ചെമ്പരിക്കയിലെ അബ്ദുല്ല- നഫീസ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഹാരിസ് (41) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ചെമ്പരിക്കയിലെ പ്രദീപിനാണ് ഗുരുതരമായി പരുക്കേറ്റത്. മരിച്ച ഹാരിസിന്റെ സഹോദരന്‍ മുഹമ്മദ് കുഞ്ഞിയും ജോലിയില്‍ ഏര്‍പ്പെട്ടിരുന്നുവെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. ശനിയാഴ്ച വൈകിട്ട് 2.45മണിയോടെ ചെമ്പരിക്ക യുപി സ്‌കൂളിന് സമീപത്തെ കെഎ മുഹമ്മദ് കുഞ്ഞിയുടെ വീട്ടില്‍ പുതുതായി കിണര്‍ കുഴിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. നാലു പേര്‍ മുകളിലും മൂന്നു പേര്‍ താഴെയുമാണുണ്ടായിരുന്നത്. പെട്ടെന്നാണ് കിണര്‍ ഇടിഞ്ഞുവീണത്. സാമൂഹിക പ്രവര്‍ത്തകനായ കെ.എസ് സാലിയാണ് പെട്ടെന്ന് തന്നെ ഫയര്‍ഫോഴ്‌സിലും മേല്‍പറമ്പ് പൊലീസിലും അടിയന്തര സര്‍വീസായ 108 ആംബുലന്‍സിലും വിവരം അറിയിച്ചത്.
കിണര്‍ കുഴിക്കുന്നതിനിടെ ഇടിഞ്ഞുവീണ് ഒരാള്‍ മരിച്ചു; ഒരാള്‍ക്ക് ഗുരുതരം
16:58:00
0

Tags