Type Here to Get Search Results !

Bottom Ad

സംസ്ഥാനത്ത് താപനില ഉയരും; കാസര്‍കോട് ഉള്‍പ്പടെ പത്തു ജില്ലകളില്‍ മുന്നറിയിപ്പ്

Top Post Ad


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും താപനില ഉയരുമെന്ന് മുന്നറിയിപ്പ്. മുന്‍കരുതലിന്റെ ഭാഗമായി 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. തിരുവനന്തപുരം ,ഇടുക്കി ,ആലപ്പുഴ, വയനാട് ഒഴികെയുള്ള ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് നല്‍കിയിരിക്കുന്നത്. കൊടും ചൂട് തുടരുന്നതിനിടെ സൂര്യരശ്മികളില്‍ നിന്നുള്ള അള്‍ട്രാവലയറ്റ് കിരണങ്ങളുടെതോതും ഉയരുകയാണ്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും രാവിലെ 11 മുതല്‍ വൈകുന്നേരം മൂന്നു വരെയുള്ള സമയത്ത് വെയില് നേരിട്ട് ഏല്‍ക്കരുതെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു.

Below Post Ad

Tags

Post a Comment

0 Comments