കാസര്‍കോട്: കൊളത്തൂരില്‍ വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ വീണ്ടും പുലി കുടുങ്ങി. കൊളത്തൂരിലെ മധുസൂദനന്റെ പറമ്പില്‍ സ്ഥാപിച്ച കൂട്ടില്‍ ഇന്ന് പുലര്‍ച്ചയാണ് പുലി കുടുങ്ങിയത്. ഒരുമാസം മുമ്പ് ഇതേ സ്ഥലത്ത് വനം വകുപ്പിന്റെ കൂട്ടില്‍ പുലി കുടുങ്ങിയിരുന്നു. പുലി സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് കൊളത്തൂരിലെ മധുസൂധനന്റെ പറമ്പില്‍ വനം വകുപ്പ് ദിവസങ്ങ ള്‍ക്ക് മുമ്പ് സ്ഥാ പിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. ആണ്‍ പുലിക്ക് അഞ്ച് വയസ് പ്രായമുണ്ടെന്നാണ് പ്രാഥമിക നിഗമനം. കൂട്ടില്‍ അക്രമ സ്വഭാവം കാണിച്ച പുലിക്ക് തലയില്‍ ചെറിയ പരിക്കേറ്റിട്ടുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പുലിയെ പള്ളത്തിങ്കാലിലെ വനം വകുപ്പ് ഓഫീസിലേക്ക് മാറ്റി. കോഴിക്കോട് നിന്നും വെറ്റിനറി ഡോക്ടര്‍ എത്തി യശേഷം വിദഗ്ധ പരിശോധന നടത്തി. പുലിക്ക് ആരോഗ്യ പ്രശ്‌ന ങ്ങളില്ലെങ്കില്‍ ഉള്‍വനത്തില്‍ തുറന്ന് വിടുമെന്ന് ഡിഎഫ്ഒ കെ അഷറഫ് പറഞ്ഞു.
കഴിഞ്ഞ മാസം 23 ന് ഇതേ സ്ഥല ത്ത് വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങിയ പുലിയെ പിടികൂടി ബെള്ളൂരിലെ ഉള്‍വനത്തില്‍ തുറന്നു വിട്ടിരുന്നു. ഫെബ്രുവരി 5 ന് ചാളക്കാട് മടന്തക്കോട് വി കൃഷ്ണന്റെ കവുങ്ങിന്‍ തോട്ടത്തിന് സമീപമുള്ള തുരങ്കത്തില്‍ കുടുങ്ങിയ പുലിയെ പിടികൂടാനുള്ള ശ്രമത്തിനിടെ രക്ഷപ്പെട്ടിരുന്നു. ഇതേ തുടര്‍ ന്നാണ് വനം വകുപ്പ് കൂട് സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കിയത്. ഒരാഴ്ച മുമ്പ് പയസ്വിനി പുഴയില്‍ പാണ്ടിക്കണ്ടത്ത് പാലപ്പൂവന്‍ ആമയെ നിരീക്ഷി ക്കുന്നതിനായി സ്ഥാപിച്ച ക്യാമറ യില്‍ പുലിയുടെ ദൃശ്യം പതിഞ്ഞി രുന്നു. ഇരിയണ്ണി മേഖലയില്‍ ഒരാഴ്ചക്കിടെ രണ്ട് വളര്‍ത്തു നായകളെ പുലി പിടിച്ചിരുന്നു.
Post a Comment
0 Comments