മഞ്ചേശ്വരം: ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി മഞ്ചേശ്വരം പൊലിസ് നടത്തിയ റെയ്ഡില്‍ കര്‍ണടക സ്വദേശി ഉള്‍പ്പടെ നാലു പേര്‍ പിടിയില്‍. ഇവരില്‍ നിന്നും 25 ഗ്രാം എംഡിഎംഎ മയക്കുമരുന്നും കച്ചവടം നടത്തി ലഭിച്ച ഏഴു ലക്ഷം രൂപയും വാഹനവും പൊലീസ് പിടിച്ചെടുത്തു. കുഞ്ചത്തൂര്‍ ഉദ്യാവരിലെ അല്ലാം ഇഖ്ബാല്‍ (25), ഉപ്പള മണിമുണ്ട ഹൗസിലെ മുഹമ്മദ് ഫിറോസ് (22), കുഞ്ചത്തൂര്‍ മാടയിലെ അന്‍വര്‍ ആലിക്കുട്ടി (36), കര്‍ണാടക സ്വദേശിയായ മുഹമ്മദ് മന്‍സൂര്‍ എന്നിവരാണ് പിടിയിലായത്.
പിടിയിലായ മന്‍സൂര്‍ കര്‍ണാടക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരി മാഫിയയിലെ പ്രധാന കണ്ണിയാണ്. അന്‍വര്‍ വിദേശത്ത് നിന്ന് നാട്ടിലെത്തി മാസങ്ങളായി ലഹരി വില്‍പ്പന നടത്തുന്നു. പിടിയിലായ പ്രതികളെല്ലാം ആഡംബര ജീവിതത്തിനും ലഹരി ഉപയോഗത്തിനും വേണ്ടിയാണ് ലഹരി വില്‍പ്പന സജീവമാക്കിയത്. ഇവരില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ചതില്‍ കര്‍ണാടക, കേരള കേന്ദ്രീകരിച്ചുള്ള പ്രധാന മാഫിയകളെ കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ പിടിയിലാവുമെന്നും പൊലീസ് അറിയിച്ചു. ജില്ലാ പൊലീസ് മേധാവി ഡി ശില്‍പ്പയുടെ നിര്‍ദേശ പ്രകാരം കാസര്‍കോട് ഡിവൈഎസ്പി സി.കെ സുനിര്‍കുമാര്‍, മഞ്ചേശ്വരം ഇന്‍സ്‌പെക്ടര്‍ ഇ. അനൂപ് കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ രതീഷ് ഗോപി, ഉമേഷ്, എഎസ്‌ഐ മധുസൂതനന്‍, എസ്.സിപിഒ ധനേഷ്, രാജേഷ്, അബ്ദുല്‍ സലാം, അബ്ദുല്‍ ഷുക്കൂര്‍, സിപിഒമാരായ രജീഷ് കാടാമ്പള്ളി, നിജിന്‍ കുമാര്‍, സിഎച്ച് സന്ദീപ്, കെഎം അനീഷ് കുമാര്‍, സോണിയ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.