സീതാംഗോളി: പുത്തിഗെ പഞ്ചായത്ത് ഉറുമി ആറാം വാര്‍ഡില്‍ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ടുത്തി സ്ഥാപിച്ച മിനി മാസ്റ്റ് വിളക്കിന് അടിത്തറ കെട്ടി ചുവന്ന പെയിന്റടിച്ചത് വിവാദമാകുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ വീടിന് അടുത്തായി സ്ഥാപിച്ച മിനിമാസ്റ്റ് വിളക്കാണ് അടിത്തറ കെട്ടി ചുവപ്പിച്ചത്. പ്രദേശത്ത് പെതുമുതലുകള്‍ക്ക് പ്രത്യേക നിറങ്ങളും ചിഹ്നനങ്ങളും നല്‍കി പാര്‍ട്ടി സ്വത്തുക്കളാക്കി മാറ്റുന്നത് ഏറി വരുന്നതായി നേരത്തെ തന്നെ ആക്ഷേപമുണ്ട്. ഇതിനു സി.പിഎം നേതാകളുടെ മൗനാനുവാദമുണ്ടെന്നും പറയുന്നു.
പഞ്ചായത്തംഗത്തിന്റെ വീടിന് എതിര്‍വശം സര്‍ക്കാര്‍ സ്ഥലം കൈയ്യേറി ക്ലബും കൊടിമരങ്ങളുമെല്ലാം സ്ഥാപിച്ചത് നേരത്തെ ചര്‍ച്ചയായിരുന്നു. പെതുമുതലുകള്‍ക്ക് പാര്‍ട്ടി നിറം നല്‍കുന്നത് ഭരണഘടന വിരുദ്ധമാണെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സി.പി.എം നേതാവായ പഞ്ചായത്തംഗം സത്യപ്രതിജ്ഞ ലംഘനം നടത്തിയതായും യൂത്ത് ലീഗ് നേതാക്കള്‍ പരാതിപ്പെട്ടു. നാട്ടിലെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ നേതൃത്വം നല്‍കുന്ന പഞ്ചായത്തംഗത്തിനെതിരേ നടപടി ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറി, ജില്ലാ കലക്്ടര്‍, ജില്ലാ പൊലിസ് മേധാവി എന്നിവര്‍ക്ക് പരാതി നല്‍കുമെന്ന് യൂത്ത് ലീഗ് ശാഖ പ്രസിഡന്റ് മര്‍ഷദ് ഉറുമി ജനറല്‍ സെക്രട്ടറി സൈനുദ്ധീന്‍ ഉറുമി പറഞ്ഞു.