Type Here to Get Search Results !

Bottom Ad

തോക്കും വെടിയുണ്ടകളുമായി യുവാവ് മംഗളൂരുവില്‍ അറസ്റ്റില്‍

Top Post Ad


മഞ്ചേശ്വരം: തോക്കും വെടിയുണ്ടകളുമായി യുവാവ് അറസ്റ്റില്‍. മഞ്ചേശ്വരം കടമ്പാര്‍ സ്വദേശി അബ്ദുല്‍ ഫൈസല്‍ എന്ന ഫൈസലി (26)നെയാണ് മഞ്ചേശ്വരം പൊലീസിന്റെ സഹായത്തോടെ മംഗളൂരു പൊലീസ് അറസ്റ്റു ചെയ്തത്. ഏതാനും ദിവസം മുമ്പ് സമാനരീതിയില്‍ കാസര്‍കോട് സ്വദേശികളായ നാലു പേരെ മംഗ്ളൂരു സിറ്റി ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തിരുന്നു. മംഗല്‍പാടി സ്വദേശിയും മലപ്പുറം കൊണ്ടോട്ടിയില്‍ താമസക്കാരനുമായ അബ്ദുല്‍ ലത്തീഫ് എന്ന തോക്ക് ലത്തീഫ് (24), ചിറ്റാരിക്കാല്‍, കുന്നുംകൈ സ്വദേശിയും കാഞ്ഞങ്ങാട്ട് താമസക്കാരനുമായ നൗഫല്‍ (28), മഞ്ചേശ്വരം, കുരുടപ്പദവിലെ മന്‍സൂര്‍ (20), മൊറത്തണ സ്വദേശികളായ മുഹമ്മദ് അസ്‌കര്‍ (27), മുഹമ്മദ് സാലി (25) എന്നിവരെയാണ് വിവിധ സ്ഥലങ്ങളില്‍ വച്ച് പിടികൂടിയിരുന്നത്. ഇവരില്‍ നിന്നാണ് ഫൈസലിനെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിനു ലഭിച്ചതെന്നാണ് സൂചന.

Below Post Ad

Post a Comment

0 Comments