കുമ്പള: ദേശീയപാതയിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് കുട്ടികളും സ്ത്രീകളുമടക്കം ഒമ്പത് പേർക്ക് പരിക്ക്. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30 മണിയോടെ ദേശീയപാതയിൽ കുമ്പള മുട്ടത്തായിരുന്നു അപകടം. ഷോറൂമിൽ ജോലി ചെയ്യുന്ന ചെമ്പരിക്ക സ്വദേശി ശുഐബ് (23) ആണ് ഓട്ടോ ഓടിച്ചിരുന്നത്. ഓടോറിക്ഷയിൽ രണ്ട് സ്ത്രീകളും കുട്ടികളുമുണ്ടായിരുന്നു. ഇവർ ഉപ്പള ഭാഗത്തേക്ക് പോകുകയായിരുന്നു.
ഓട്ടോറിക്ഷ ഡ്രൈവർ ശുഐബ്, യാത്രക്കാരായ ഷിറിയയിലെ ശുഐബ (29), മകൻ സയാൻ (നാല്), നുസൈബ (32), മകൻ സഹ്‌റാൻ (രണ്ട് വയസ്), കാർ ഓടിച്ച ചെറുവത്തൂരിലെ ഉണ്ണികൃഷ്ണൻ (63), വിലാസിനി (59), സുരേഷ് (43), സ്മൃതി (ഒമ്പത്) എന്നിവരെ എന്നിവരെ മംഗ്ളൂറിലെ ഇൻഡ്യാന ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെക്കുറിച്ച് കുമ്പള പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post a Comment
0 Comments