കാസര്‍കോട്: വഖ്ഫ് നിയമ ഭേദഗതി ഉപേക്ഷിക്കണം രാജ്യത്തിന്റെ ബഹുസ്വരത തകര്‍ക്കുന്ന ഏകീകൃത സിവില്‍ കോഡ് നടപ്പാക്കരുത്, ആരാധനാലയ സംരക്ഷ നിയമം അട്ടിമറിക്കരുത് എന്നീ ആവശ്യങ്ങളുന്നയിച്ച് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വ്യാപകമായി ആരംഭിച്ച ശക്തമായ പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച റെയില്‍വേ സ്റ്റേഷനില്‍ ധര്‍ണയില്‍ പ്രതിഷേധമിരമ്പി.
കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നടന്ന ധര്‍ണയില്‍ ജില്ലയിലെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ അണിനിരന്നു. ദേശീയത്വത്തിന്റെ പേരില്‍ മതസ്ഥാപനങ്ങള്‍ക്കും വിശ്വാസികള്‍ക്കും മേല്‍ഭീഷണികള്‍ ഉയരുന്ന സാഹചര്യത്തില്‍ സമാധാനവും നീതിയും ഉറപ്പുവരുത്തുന്ന ഇത്തരം പ്രതിഷേധങ്ങള്‍ അത്യന്താപേക്ഷിതമാണെന്ന് ജില്ലാ നേതാക്കള്‍ വ്യക്തമാക്കി. ഇതര മതവിശ്വാസികളും സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളും സദാവിശ്വാസം പുലര്‍ത്തിയ വഖ്ഫ് സമ്പത്തുകള്‍ തട്ടിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുകയാണ്. അതിന്റെ ഭാഗമായാണ് വഖ്ഫ് നിയമ ഭേദഗതി കൊണ്ടുവരുന്നത്. അതിനെതിരെ കഠിനമായി നിലപടുക്കേണ്ടത് ഓരോ വിശ്വാസിയും കര്‍ത്തവ്യമാണെന്ന് ധര്‍ണ ആവിശ്യപ്പട്ടു.
ജനാധിപത്യഘടനയെ തകര്‍ക്കുന്ന ഏകീകൃത സിവില്‍കോഡ് നീക്കം കൂടാതെ ആരാധനാലയ സംരക്ഷ നിയമം അട്ടിമറിക്കാന്‍ നടന്നുവരുന്ന നീക്കങ്ങള്‍ക്കെതിരെയും ശക്തമായ പ്രതിഷേധം ഉയര്‍ന്നു. ധര്‍ണ ഡി.സി.സി പ്രസിഡന്റ് അഡ്വ പി.കെ ഫൈസല്‍ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് സുബൈര്‍ ദാരിമി പടന്ന അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് താജുദ്ധീന്‍ ദാരിമി പടന്ന മുഖ്യപ്രഭാഷണം നടത്തി. സി.പി.എം ഏരിയ കമ്മിറ്റി അംഗം അബ്ദുറഹ്മാന്‍ ധന്യവാദ്, ഇന്ത്യന്‍ നാഷണല്‍ ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, സിദ്ധീഖ് ബെളിഞ്ചം സംസാരിച്ചു.
സമസ്ത മുശാവറ അംഗം ബഷീര്‍ ദാരിമി തളങ്കര പ്രാര്‍ഥന നടത്തി. മുന്‍ സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, സയ്യിദ് നാസിഹ് തങ്ങള്‍, യൂനുസ് ഫൈസി കാക്കടവ്, കബീര്‍ ഫൈസി പെരിങ്കടി, അബ്ദു റസാഖ് അസ്ഹരി മഞ്ചേശ്വരം, ഇബ്രാഹിം അസ്ഹരി പള്ളങ്കോട്, ജമാല്‍ ദാരിമി ആലംപാടി, റാശീദ് ഫൈസി ആമത്തല, അന്‍വര്‍ തുപ്പക്കല്‍, ഇല്യാസ് ഹുദവി മുഗു, നാസര്‍ അസ്ഹരി കുഞ്ചത്തൂര്‍, ലത്തീഫ് തൈകടപ്പുറം, സൂപ്പി മൗവ്വല്‍, മുഹമ്മദ് കുഞ്ഞി തുരുത്തി, അബ്ദുല്ല ചാല, ജലീല്‍ തുരുത്തി, ലത്തീഫ് കൊല്ലമ്പാടി, സുഹൈല്‍ ഫൈസി കമ്പാര്‍, ശക്കീല്‍ അസ്ഹരി കൊക്കച്ചാല്‍, മുനാസ് മൗലവി, ഹാഷീര്‍ കോട്ടിക്കുളം, അബ്ദുല്ല ടി.എന്‍ മൂല, അസീസ് ആലൂര്‍, മുസ്തഫ അസ്ഹരി, അഷ്‌റഫ് ഫൈസി കിന്നിംഗാര്‍, കന്തല്‍ മുഹമ്മദ് ദാരിമി, അബ്ദുറസാഖ് അര്‍ശദി, ഇല്യാസ് കട്ടക്കാല്‍, റൗഫ് ഉദുമ, മൂസ മൗലവി ഉബ്രങ്കള സംബന്ധിച്ചു.
Post a Comment
0 Comments