ബദിയടുക്ക: ഷാള്‍ മോട്ടോര്‍ സൈക്കിളിന്റെ ടയറില്‍ കുടുങ്ങി തെറിച്ചുവീണ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. മധൂര്‍ അറന്തോടിലെ ഐറിന്‍ ഡിസൂസ(44)യാണ് മരിച്ചത്. മാര്‍ച്ച് രണ്ടിന് വൈകിട്ട് അഞ്ചുമണിയോടെ അറന്തോടിലെ വീട്ടില്‍ നിന്ന് കുമ്പള ശാന്തിപ്പള്ളത്തെ സഹോദരന്റെ മകന്റെ തൊട്ടില്‍ കെട്ടല്‍ ചടങ്ങിന് പോകുമ്പോള്‍ ബേള ദര്‍ബത്തടുക്കയിലെ സ്‌കൂളിന് മുന്‍വശത്താണ് അപകടമുണ്ടായത്. ഐറിന്‍ മോട്ടോര്‍ സൈക്കിളിന്റെ പിന്‍സീറ്റിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു. ചൂരിദാറിന്റെ ഷാള്‍ മോട്ടോര്‍ സൈക്കിളിന്റെ ടയറില്‍ കുടുങ്ങി റോഡിലേക്ക് തെറിച്ചുവീണതിനെ തുടര്‍ന്ന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് മംഗളൂരുവിലെ ഫാദര്‍ മുള്ളേര്‍സ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു.
ഇന്നലെ ഉച്ചയോടെയാണ് മരണം സംഭവിച്ചത്. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കൊല്ലങ്കാന സെന്റ്‌മേരീസ് ചര്‍ച്ച് സെമിത്തേരിയില്‍ സംസ്‌ക്കരിക്കും. പരേതരായ വ ില്യം ക്രാസ്റ്റയുടെയും അസീസ് ഡിസൂസയുടെയും മകളാണ്. ഭര്‍ത്താവ്: ജോയ് തോമസ്. മക്കള്‍: ഷാര്‍ജോവിന്‍, ഡിയോണ്‍. സഹോദരങ്ങള്‍: ജോണ്‍ ക്രാസ്റ്റ, പീറ്റര്‍ ക്രാസ്റ്റ, സലിന്‍ ക്രാസ്റ്റ, മഗ്ദലിന്‍ ക്രാസ്റ്റ, ഇഗ്‌നേഷ്യസ്, കാര്‍മില, പരേതരായ ലൂസി, ബെഞ്ചമിന്‍, സ്റ്റാന്‍ലി.