കാസര്‍കോട്: ജീവ കാരുണ്യസേവന രംഗത്ത് സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കാസര്‍കോട് സി.എച്ച് സെന്റര്‍ ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റിയുമായി സഹകരിച്ച് പരിശുദ്ധ റമസാന്‍ മാസത്തിലെ എല്ലാ ദിവസവും ജനറല്‍ ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും നോമ്പു തുറയും അത്താഴവും നല്‍കും. ജനറല്‍ ആശുപത്രി കേന്ദ്രീകരിച്ച് സി.എച്ച് സെന്റര്‍ ഒട്ടേറെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നുണ്ട്.
കഴിഞ്ഞ മൂന്നു വര്‍ഷമായി ജനറല്‍ ആശുപത്രിയില്‍ സി.എച്ച് സെന്ററിന്റെ നേതൃത്വത്തില്‍ നോമ്പ് തുറ സംഘടിപ്പിച്ച് വരുന്നുണ്ട് ഇപ്രാവശ്യം ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ സഹകരണത്തോടെ വിപുലമായ രീതിയിലാണ് നോമ്പ് തുറയും അത്താഴവും നല്‍കുന്നത്.ആശുപത്രി ജീവനക്കാരും സുമനസുകളും ഇതിനോട് സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. സി.എച്ച് സെന്ററിന്റെ കീഴില്‍ നിലവില്‍ സൗജന്യ ഡയാലിസിസ് യൂണിറ്റ്, ആരോരുമില്ലാതെ വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ടവര്‍ക്കുള്ള സ്‌നേഹവീട്, സൗജന്യ നിരക്കിലുള്ള ആംബുലന്‍സ് സേവനം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടന്ന് വരുന്നുണ്ട് പാവപ്പെട്ട രോഗികള്‍ക്ക് ആശ്വാസകരമാവാന്‍ പോകുന്ന സി.എച്ച് ഫാര്‍മസി (മെഡിക്കല്‍ സ്റ്റോര്‍) പ്രവര്‍ത്തനം കാസര്‍കോട് ജനറല്‍ ആശുപത്രിക്ക് സമീപം ഏപ്രില്‍ മാസത്തില്‍ ആരംഭിക്കും.