Type Here to Get Search Results !

Bottom Ad

മുഖ്യമന്ത്രിയെ വിമർശിച്ചു; മാധ്യമ പ്രവർത്തകയും ഭർത്താവും അറസ്റ്റിൽ, പ്രതിഷേധം

Top Post Ad


തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ വിമർശിച്ചതിന് മാധ്യമ പ്രവർത്തക അറസ്റ്റിൽ. പൾസ് ന്യൂസ് ബ്രേക്ക് എഡിറ്റർ രേവതി പൊഡഗാനന്ദയാണ് അറസ്റ്റിലായത്. രേവന്ത് റെഡ്ഡിയെ വിമർശിച്ചുള്ള കർഷകൻറെ ബൈറ്റ് സംപ്രേഷണം ചെയ്തതിനാണ് അറസ്റ്റ്. രേവതിയുടെ ഭർത്താവ് ചൈതന്യയെയും അറസ്റ്റ് ചെയ്തു.

രേവതിയുടെ മൊബൈലും ലാപ്ടോപ്പും പിടിച്ചെടുത്തു. പൾസ് ന്യൂസ് ബ്രേക്കിൻറെ ഓഫീസും സീൽ ചെയ്തു. കർഷകൻറെ ബൈറ്റിൽ മോശം പരാമർശങ്ങളുണ്ടെന്ന് കാട്ടി കോൺഗ്രസ് നേതാക്കൾ രേവതിക്കെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. ഇന്ന് പുലർച്ചെ മാധ്യമ പ്രവർത്തകയുടെ ഹൈദരാബാദിലുള്ള വീട് കയറി അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം, മാധ്യമ പ്രവർത്തകയുടെ അറസ്റ്റിൽ പ്രതിഷേധം ശക്തമാണ്. രാഹുൽ ഗാന്ധിയെ അടക്കം ടാഗ് ചെയ്ത് സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധമറിയിച്ച് മുതിർന്ന മാധ്യമപ്രവർത്തകർ രംഗത്തെത്തി.

Below Post Ad

Tags

Post a Comment

0 Comments