കുമ്പള: ദേശീയ പാതയില്‍ നിര്‍ത്തിയിട്ട ക്രെയിനിന്റ പിറകില്‍ പിക്കപ്പ് വാനിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. പിക്കപ്പ് ഡ്രൈവര്‍ അണങ്കൂര്‍ ബെദിരയിലെ ബി.എം ഇബ്രാഹിമിന്റെ മകന്‍ നിയാസാ (40)ണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ദേശീയ പാതയില്‍ നിര്‍മാണ പ്രവൃത്തിക്കായി നിര്‍ത്തിയിട്ട ക്രെയിനിന് പിന്നില്‍ ഇടിച്ചാണ് അപകടം. ഗുരുതമായി പരിക്കേറ്റ നിയാസിനെ മംഗളൂരു വെന്‍ലോക് ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയമാക്കിയെങ്കിലും അപകട നില തരണം ചെയ്തിരുന്നില്ല. തുടര്‍ന്ന് ഇന്ന് മൂന്നു മണിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
അപകടത്തില്‍ യുവാവിന്റെ രണ്ടു കാലുകളും ഒടിഞ്ഞ് തൂങ്ങിയിരുന്നു. വിവരമറിഞ്ഞ് കാസര്‍കോടുനിന്നും എത്തിയ അഗ്‌നിരക്ഷാസേന അരമണിക്കൂറിലെേറ ശ്രമിച്ചാണ് വാനിന്റെ മുന്‍ഭാഗം ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് വെട്ടിപ്പൊളിച്ച് ഇരുകാലുകളും കുടുങ്ങിയ ഡ്രൈവറെ വാഹനത്തില്‍ നിന്നും രക്ഷപ്പെടുത്തിയത്.