കാഞ്ഞങ്ങാട്: നഴ്‌സിങ് കോളജിലെ ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കാൻ ശ്രമിച്ച് നാലു മാസത്തോളം അബോധാവസ്ഥയിലായിരുന്ന വിദ്യാർഥിനി മരിച്ചു. കാഞ്ഞങ്ങാട് മന്‍സൂര്‍ സ്‌കൂള്‍ ഓഫ് നഴ്സിംഗിലെ മൂന്നാം വര്‍ഷ വിദ്യാർഥിനി പാണത്തൂരിലെ സദാനന്ദന്‍ - ഓമന ദമ്പതികളുടെ മകള്‍ ചൈതന്യകുമാരി (20) ആണ് ചികിത്സയ്ക്കിടെ കോഴിക്കോട് മെഡികല്‍ കോളജില്‍ ശനിയാഴ്ച ഉച്ചയോടെ മരണത്തിന് കീഴടങ്ങിയത്.
കഴിഞ്ഞ ഡിസംബര്‍ ഏഴിനാണ് വിദ്യാർഥിനി ഹോസ്റ്റല്‍ റൂമിലെ ഫാനില്‍ തൂങ്ങി ജീവനെടുക്കാൻ ശ്രമിച്ചത് . മംഗ്ളൂറിലെ ആശുപത്രിയിലും പിന്നീട് ദിവസങ്ങളോളം കണ്ണൂര്‍ മിംസ് ആശുപത്രിയിലും പിന്നീട് ഒരു മാസത്തിലധികമായി കോഴിക്കോട് മെഡികല്‍ കോളജിലും ചികിത്സയിലായിരുന്നു. മന്‍സൂര്‍ ആശുപത്രി മാനേജ്‌മെന്റിന്റെ നിയന്ത്രണത്തിലാണ് ചികിത്സയിലുണ്ടായിരുന്നത്.