കാസര്‍കോട്: ബേഡഡുക്ക കൊളത്തൂരില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ വീണ്ടും പുലി കുടുങ്ങി. ബറോട്ടിക്ക് സമീപത്തെ നിടുവോട്ടെ എ ജനാര്‍ദ്ദനന്റെ റബ്ബര്‍ തോട്ടത്തില്‍ സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. ബുധനാഴ്ച രാവിലെയാണ് പുലിയെ കൂട്ടില്‍ കുടുങ്ങിയ നിലയില്‍ കണ്ടത്. വിവരമറിഞ്ഞ് പൊലീസും വനംവകുപ്പ് അധികൃതരും സ്ഥലത്തെത്തി. നിരവധി നാട്ടുകാരും നിടുവോട്ട് എത്തിയിട്ടുണ്ട്. ഫെബ്രുവരി 23നും നിടുവോട്ട് വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങിയിരുന്നു. അന്നു അഞ്ചുവയസ്സു പ്രായമായ പുലിയാണ് കൂട്ടില്‍ കുടുങ്ങിയത്. അന്നത്തെ പുലിയെ മുള്ളേരിയക്ക് സമീപത്തെ വനത്തിനകത്തു തുറന്നു വിട്ടത് വലിയ പ്രതിഷേധത്തിനും വിവാദത്തിനും ഇടയാക്കിയിരുന്നു. രണ്ടാമതു പിടിയിലായ പുലിയെ എവിടെ തുറന്നു വിടുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.പുലിയെ കൂടിനൊപ്പം പള്ളത്തുങ്കാല്‍ ഫോറസ്റ്റ് ഓഫീസിലേയ്ക്ക് മാറ്റി.
കൊളത്തൂരില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ വീണ്ടും പുലി കുടുങ്ങി
10:29:00
0

Tags
Post a Comment
0 Comments