കാസര്‍കോട്: ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് യുവതിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു.കൂഡ്ലു മീപ്പുഗിരി സ്വദേശിനിയായ കെ എ ശംസീന നല്‍കിയ പരാതിയിലാണ് അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അനുപമ പി തോമസിനെതിരെ കേസെടുത്തത്. എറണാകുളം, കോതമംഗലം സ്വദേശിനിയാണ് അനുപമ. 2024 ഒക്ടോബര്‍ 29-ന് മുമ്പായി ബാങ്ക് അക്കൗണ്ട് വഴി രണ്ടര ലക്ഷം രൂപ അനുപമയ്ക്ക് നല്‍കിയിരുന്നു എന്നാണ് ശംസീനയുടെ പരാതിയില്‍ പറയുന്നത്. ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ ലാഭം കിട്ടുമെന്ന വാഗ്ദാനം വിശ്വസിച്ച് പണം നല്‍കിയെങ്കിലും, ലാഭവിഹിതമോ അല്ലെങ്കില്‍ മുതല്‍ തന്നെയോ തിരികെ ലഭിക്കാതെ വന്നതിനെ തുടര്‍ന്നാണ് ശംസീന പൊലീസില്‍ പരാതി നല്‍കിയത്. കാസര്‍കോട് ടൗണ്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പ്; യുവതിയുടെ പരാതിയില്‍ മറ്റൊരു യുവതിക്കെതിരെ കേസ്
22:09:00
0

Tags