കുമ്പള: മൊഗ്രാല്‍ പാലത്തിന് സമീപം ദേശീയപാതയില്‍ പിക്കപ്പ് വാന്‍ സ്‌കൂട്ടറിലിടിച്ച് വസ്ത്ര വ്യാപാരിക്ക് ദാരുണാന്ത്യം. ഉപ്പളയിലെ ഐസോഡ് വസ്ത്രാലയ ഉടമ മൂസോടിയിലെ അബ്ദുല്‍ അസീസ് (48) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് 5.30ഓടെയാണ് അപകടം സംഭവിച്ചത്. റോഡിലേക്ക് തെറിച്ചുവീണ് പരിക്കേറ്റ അസീസിനെ കുമ്പള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാല്‍ മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയില്‍ മരണം സംഭവിക്കുകയായിരുന്നു.
തുടര്‍ന്ന് മൃതദേഹം മംഗല്‍പാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കുമ്പള മേഖലയില്‍ ദേശീയപാത വികസനത്തിന്റെ ഭാഗമായി ഇടയ്ക്കിടെ വാഹനങ്ങള്‍ വഴിതിരിച്ചുവിടുന്നത് അപകടത്തിന് കാരണമാകുന്നുവെന്ന് ആക്ഷേപം നിലനില്‍ക്കുന്നതിനിടെയാണ് ഈ അപകടം സംഭവിച്ചിരിക്കുന്നത്. ബുധനാഴ്ച രാവിലെ കുമ്പളയില്‍ ടോറസ് ലോറി ബൈക്കിലിടിച്ച് പിതാവിനും മകനും പരിക്കേറ്റിരുന്നു. മകന്‍ ഗുരുതരാവസ്ഥയില്‍ മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
Post a Comment
0 Comments