രാജ്യത്തെ എല്ലാ പൗരന്മാരെയും ഉള്‍ക്കൊള്ളിച്ച് സാര്‍വ്വത്രിക പെന്‍ഷന്‍ പദ്ധതിയ്ക്ക് രൂപം നല്‍കി കേന്ദ്ര സര്‍ക്കാര്‍. അസംഘടിത മേഖലയിലെ തൊഴിലാളികളാണ് പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കള്‍. അസംഘടിത മേഘലയിലുള്ളവര്‍ക്ക് പുറമെ സ്വയം തൊഴില്‍ ചെയ്യുന്നവരും ശമ്പളവരുമാനക്കാരും പദ്ധതിയുടെ ഭാഗമാകും.
നിലവില്‍ നിര്‍മാണ തൊഴിലാളികള്‍, വീട്ടുജോലിക്കാര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് സമഗ്രമായ പെന്‍ഷന്‍ പദ്ധതികളില്ല. ഇതിനൊരു പരിഹാരമാണ് പുതിയ പദ്ധതിയെന്നാണ് വിലയിരുത്തല്‍. കേന്ദ്ര തൊഴില്‍ മന്ത്രാലയമാണ് പെന്‍ഷന്‍ പദ്ധതി തയ്യാറാക്കുക. നിലവിലുള്ള എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് പോലുള്ളവയില്‍നിന്നും വ്യത്യസ്തമാണ് പുതിയ പദ്ധതി.