ആശപ്രവര്‍ത്തകരുടെ സമരത്തില്‍ നിയമ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. ആശ പ്രവര്‍ത്തകരുടെ മഹാസംഗമത്തില്‍ പങ്കെടുത്ത 14 പേര്‍ക്ക് പൊലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ സ്‌റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് പൊലീസിന്റെ നോട്ടീസ്. കന്റോണ്‍മെന്റ് പൊലീസ് ആണ് ഇതുസംബന്ധിച്ച നോട്ടീസ് നല്‍കിയിരിക്കുന്നത്.
ആശ പ്രവര്‍ത്തകരെ കൂടാതെ ഉദ്ഘാടകന്‍ ജോസഫ് സി മാത്യു, കെ ജി താര, എം ഷാജര്‍ഖാന്‍, ആര്‍ ബിജു, എം എ ബിന്ദു, കെ പി റോസമ്മ, ശരണ്യ രാജ്, എസ് ബുര്‍ഹാന്‍, എസ് മിനി, ഷൈല കെ ജോണ്‍ എന്നിവര്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാര്‍ക്ക് പൊലീസ് നേരത്തെ നോട്ടീസ് അയച്ചിരുന്നു.