കാസര്‍കോട്: മുഖ്യമന്ത്രി നിയമസഭയില്‍ 1031 എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് കാസര്‍കോട് പാക്കേജില്‍ ഉള്‍പ്പെടുത്തി സഹായം നല്‍കുമെന്ന് പ്രഖ്യാപിച്ചത് മുഖവിലക്കെടുക്കാതെ ഔദ്യോഗിക സംവിധാനം ദുരിതബാധിതരെ തെരുവിലിറക്കുന്നത് സങ്കടകരമാണെന്ന് പ്രശസ്ത കവി പ്രൊഫ: വീരാന്‍കുട്ടി.
ദുരിതബാധിതര്‍ സഹിക്കാവുന്നതിനപ്പറം വേദനകള്‍ അനുഭവിക്കുമ്പോള്‍ വീണ്ടും വീണ്ടും സമരപാതയിലേക്ക് തള്ളിവിടുന്നത് ജനാധിപത്യ സംവിധാനത്തിന് ഭൂഷണമല്ലെന്ന് അദ്ദേഹം കുട്ടിച്ചേര്‍ത്തു.
1031 എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് കാസര്‍കോട് പാക്കേജില്‍ ഉള്‍പ്പെടുത്തി സഹായിക്കുമെന്ന് നിയമസഭയില്‍ നടത്തിയ പ്രഖ്യാപനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമരസമിതിയുടെ നേതൃത്വ ത്തില്‍ കാസര്‍കോട് കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമരസമിതി ചെയര്‍മാന്‍ സിഎച്ച് ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ ആമുഖ പ്രഭാഷണം നടത്തി. ഡോ: സുരേന്ദ്രനാഥ്, ഫാ:ജോസ്, ഹമീദ് ചേരങ്കൈ, മേരി സുരേന്ദ്ര നാഥ്, കരീം ചൗക്കി, മുഹമ്മദ് ഇച്ചിലംകോട്, മാധവന്‍ കരിവെള്ളൂര്‍, കൃഷ്ണന്‍ മേലത്ത്, സീതി ഹാജി, കനകരാജ്, പ്രമീളചന്ദ്രന്‍, തമ്പാന്‍ വാഴുന്നോറടി, ശ്രീധരന്‍ മടിക്കൈ പ്രസംഗിച്ചു. ജയന്‍ പി വര്‍ഗ്ഗീസ്, പി. ഷൈനി, ബിന്ദു, ടിഎം കുഞ്ഞമ്പു, പ്രസന്ന, പുഷ്പ, ശൈലജ രവീന്ദ്രന്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.
Post a Comment
0 Comments