Type Here to Get Search Results !

Bottom Ad

മഞ്ചേശ്വരത്ത് വന്‍ മയക്കുമരുന്നു വേട്ട; സ്‌കൂട്ടറില്‍ കടത്തിയ 74.8ഗ്രാം എംഡിഎംഎയുമായി രണ്ടുപേര്‍ അറസ്റ്റില്‍

Top Post Ad


കാസര്‍കോട്: മഞ്ചേശ്വരത്ത് വന്‍ മയക്കുമരുന്നു വേട്ട; സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 74.8 ഗ്രാം എംഡിഎംഎയുമായി രണ്ടു പേര്‍ അറസ്റ്റില്‍. മിയാപ്പദവ്, ബേരിക്കെയിലെ സയ്യിദ് അഫ്രീദ് (25), ബുദ്രിയ ഹൗസിലെ എസ് മുഹമ്മദ് ഷമീര്‍ (24) എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രി 7 മണിയോടെ മീഞ്ച, കൊളവയലില്‍ വച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ എസ്.ഐ രതീഷും സംഘവും തടഞ്ഞു നിര്‍ത്തി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നു കണ്ടെത്തിയത്. വില്‍പ്പനക്കായി കൊണ്ടു പോവുകയായിരുന്ന മയക്കുമരുന്നാണ് പിടിയിലായതെന്നു പൊലീസ് പറഞ്ഞു. കടത്തിനു ഉപയോഗിച്ച സ്‌കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് സംഘത്തില്‍ എ.എസ്.ഐ സദന്‍, പൊലീസുകാരായ രജീഷ് കാട്ടാമ്പള്ളി, നിജിന്‍ എന്നിവരും ഉണ്ടായിരുന്നു.

Below Post Ad

Tags

Post a Comment

0 Comments