ബേക്കല്‍: പിതാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മകനെ ഭാര്യാ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിക്കര സെന്റ് മേരീസ് സ്‌കൂളിന് സമീപത്തെ പരേതനായ അപ്പക്കുഞ്ഞിയുടെ മകന്‍ പ്രമോദ് (36) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഉദുമ നാലാംവാതുക്കാലിലെ ഭാര്യാവീട്ടില്‍ കിണറ്റിന്റെ കപ്പിക്കയറില്‍ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. മേല്‍പറമ്പ് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. പിതാവായ അപ്പക്കുഞ്ഞിയെ (65) 2024 ഏപ്രില്‍ ഒന്നിന് പിക്കാസ് കൊണ്ടും തേങ്ങ പൊതിക്കുന്ന കമ്പിപ്പാര കൊണ്ടും തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് പ്രമോദ്. കൊല നടക്കുന്നതിന് ഏതാനും &ിയുെ;ദിവസം മുമ്പ് പ്രമോദ് പിതാവിനെ ക്രൂരമായി അടിക്കുകയും മര്‍ദിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പേരില്‍ അപ്പക്കുഞ്ഞി ബേക്കല്‍ പൊലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ബേക്കല്‍ പൊലീസ് കേസെടുത്തിരുന്നു.
പിതാവിനെ തലക്കടിച്ച് കൊന്ന കേസിലെ പ്രതിയെ ഭാര്യാ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
12:49:00
0
ബേക്കല്‍: പിതാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മകനെ ഭാര്യാ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിക്കര സെന്റ് മേരീസ് സ്‌കൂളിന് സമീപത്തെ പരേതനായ അപ്പക്കുഞ്ഞിയുടെ മകന്‍ പ്രമോദ് (36) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഉദുമ നാലാംവാതുക്കാലിലെ ഭാര്യാവീട്ടില്‍ കിണറ്റിന്റെ കപ്പിക്കയറില്‍ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. മേല്‍പറമ്പ് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. പിതാവായ അപ്പക്കുഞ്ഞിയെ (65) 2024 ഏപ്രില്‍ ഒന്നിന് പിക്കാസ് കൊണ്ടും തേങ്ങ പൊതിക്കുന്ന കമ്പിപ്പാര കൊണ്ടും തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് പ്രമോദ്. കൊല നടക്കുന്നതിന് ഏതാനും &ിയുെ;ദിവസം മുമ്പ് പ്രമോദ് പിതാവിനെ ക്രൂരമായി അടിക്കുകയും മര്‍ദിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പേരില്‍ അപ്പക്കുഞ്ഞി ബേക്കല്‍ പൊലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ബേക്കല്‍ പൊലീസ് കേസെടുത്തിരുന്നു.
Tags
Post a Comment
0 Comments