പ്രവാസി വ്യവസായി പൂച്ചക്കാട്ടെ അബ്ദുൽ ഗഫൂർ ഹാജി (58) യുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ പേർ രണ്ട് ദിവസത്തിനകം അറസ്റ്റിലാകുമെന്ന് സൂചന. കേസിൽ അറസ്റ്റിലായ മന്ത്രവാദിനിയെന്ന് അറിയപ്പെടുന്ന ശമീമയെ സഹായിച്ചതായി പറയുന്ന ആറ് യുവാക്കൾ പൊലീസ് നിരീക്ഷണത്തിലാണ്. ഇവരിൽ ചിലർക്ക് നേരിട്ട് മരണവുമായി ബന്ധമുണ്ടെന്നാണ് സംശയിക്കുന്നത്.
>ശമീമ സാമ്പത്തികമായി സഹായിച്ചതായി സംശയിക്കുന്ന ആറു പേരാണ് പൊലീസിൻ്റെ നിരീക്ഷണത്തിലുള്ളത്. ഇവരിൽ ചിലരെ കേസന്വേഷിക്കുന്ന ഡിസിആർബി ഡി വൈ എസ് പി കെ ജെ ജോൺസൺൻ്റെ നേതൃത്വലുള്ള പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തതായി വിവരമുണ്ട്. നേരത്തെ അറസ്റ്റിലായ ഒന്നാം പ്രതി ഉവൈസ് (38), രണ്ടാം പ്രതിയും ഉവൈസിന്റെ ഭാര്യയുമായ ശമീമ (38), മൂന്നാം പ്രതി അസ്നീഫ (34), നാലാം പ്രതി ആഇശ (40) എന്നിവരെ രണ്ട് ദിവസം മാത്രമേ പ്രത്യേക അന്വേഷണ സംഘത്തിന് ചോദ്യം ചെയ്യാൻ കഴിഞ്ഞിട്ടുള്ളു.
പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനും തെളിവ് ശേഖരിക്കുന്നതിനും ഗഫൂർ ഹാജിയിൽ നിന്നും തട്ടിയെടുത്ത 596 പവൻ സ്വർണം കണ്ടെടുക്കുന്നതിനും 10 ദിവസത്തേക്ക് പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് വിചാരണ കോടതിയെ സമീപിച്ചുവെങ്കിലും വെറും രണ്ട് ദിവസത്തേക്കാണ് പ്രതികളെ വിട്ടുകൊടുക്കാൻ തയ്യാറായത്. ഇതിനെതിരെ അന്വേഷണ സംഘം ജില്ലാ സെഷൻ കോടതിയെ സമീപിച്ചിട്ടുണ്ട്.
Post a Comment
0 Comments