കാസര്‍കോട്: മഹിളാ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന പ്രസിഡന്റ്് അഡ്വ: ജെബി മേത്തര്‍ എം.പി നയിക്കുന്ന 'മഹിളാ സാഹസ് കേരളയാത്ര' ജനുവരി നാലിന് ചെര്‍ക്കളയില്‍ നിന്നാരംഭിച്ച് സെപ്റ്റംബര്‍ 30ന് തിരുവനന്തപുരം പാറശാലയില്‍ സമാപിക്കും. നാലിന് ഉച്ചയ്ക്ക് രണ്ടിന് ചെര്‍ക്കളയില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി ഉദ്ഘാടനം ചെയ്യും.
എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, കെ.പി.സി.സി പ്രസിഡന്റ്് കെ. സുധാകരന്‍ എം.പി, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍ ഉദ്ഘാടന സമ്മേളനത്തില്‍ സംബന്ധിക്കും.
ജില്ലയിലെ 38 പഞ്ചായത്തുകളിലും മൂന്നു നഗരസഭകളിലും പിണറായി സര്‍ക്കാരിനെതിരെ സമസ്ത ജനവിഭാഗങ്ങളുടെയും യുദ്ധപ്രഖ്യാപനമായി സാഹസ് യാത്ര മാറും. ജനുവരി 10ന് തൃക്കരിപ്പൂരില്‍ നടക്കുന്ന ജില്ലാതല സമാപന സമ്മേളനത്തിന് ശേഷം കണ്ണൂര്‍ ജില്ലയിലേക്ക് പ്രവേശിക്കുമെന്ന് സംഘാടക സമിതി മുഖ്യരക്ഷാധികാരി രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി, ചെയര്‍മാന്‍ ഡി.സി.സി പ്രസിഡന്റ് പി.കെ ഫൈസല്‍, ജനറല്‍ കണ്‍വീനര്‍ മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് മിനി ചന്ദ്രന്‍ അറിയിച്ചു.
Post a Comment
0 Comments