മജെസ്റ്റിക്ക് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് കണ്ടെത്തിയത്. എലത്തൂർ എസ്ഐയുടെ നേതൃത്വത്തിലുള്ള നാലംഗ പൊലീസ് സംഘത്തിന്റെ അന്വേഷണത്തിനൊടുവിലാണ് ഇപ്പോൾ വിഷ്ണുവിനെ കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം 17നാണു പൂനെ ആർമി സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും അവധിക്ക് നാട്ടിലേക്ക് തിരിച്ച വിഷ്ണുവിനെ കാണാൻ ഇല്ലെന്ന് പറഞ്ഞ് ബന്ധുക്കൾ പരാതി അറിയിച്ചതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.
17 ആം തിയതി കണ്ണൂരിൽ എത്തി എന്ന് പറഞ്ഞ് അമ്മക്ക് അയച്ച സന്ദേശത്തിന് ശേഷം വിഷ്ണു ഫോൺ എടുത്തിരുന്നില്ല. ശേഷമാണ് മുംബൈയിലാണ് വിഷ്ണു ഉള്ളതെന്ന് ലൊക്കേഷൻ വഴി മനയിലായതും. ശേഷം അവിടം കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തിയിരുന്നു.
മുംബൈയിലേക്കുള്ള ട്രെയിനിൽ വിഷ്ണു കയറിയാതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് മനസിലാക്കി. അതേസമയം ജനുവരി 11നാണ് വിഷ്ണുവിന്റെ വിവാഹം നടക്കേണ്ടത്. അതിന് മുന്നോടിയായി വിഷ്ണുവിനെ കണ്ടെത്താൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് ബന്ധുക്കൾ.
Post a Comment
0 Comments