ചൈനയില്‍ ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ് പടരുന്നതില്‍ ആശങ്ക വേണ്ടെന്ന് വ്യക്തമാക്കി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസ് ഡോക്ടര്‍ അതുല്‍ ഗോയല്‍. ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ് ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അതുല്‍ ഗോയല്‍ പറഞ്ഞു. ജലദോഷത്തിന് കാരണമാകുന്ന ഒരു സാധാരണ ശ്വസനപ്രശ്‌നം മാത്രമാണെന്നും അതുല്‍ കൂട്ടിച്ചേര്‍ത്തു.
ഇപ്പോഴത്തെ സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ട കാര്യമില്ല. വളരെ പ്രായമായവരിലും വളെര പ്രായം കുറഞ്ഞവരിലും ഇത് ഒരു പനി പോലുള്ള ലക്ഷണങ്ങള്‍ക്ക് കാരണമാകുമെന്നും ഡോ അതുല്‍ വ്യക്തമാക്കി. 2024ല്‍ ശ്വാസകോശ സംബന്ധമായ പകര്‍ച്ചവ്യാധികളുടെ വര്‍ദ്ധനവ് ഉണ്ടായിട്ടില്ലെന്നും ഡോ അതുല്‍ ഗോയല്‍ അറിയിച്ചു.
ശൈത്യകാലത്ത് ശ്വാസകോശ സംബന്ധമായ വൈറസ് അണുബാധകള്‍ ഉണ്ടാകാറുണ്ടെന്നും അതിനായി ആശുപത്രികള്‍ സാധാരണയായി തയ്യാറെടുക്കാറുണ്ടെന്നും അതുല്‍ പറഞ്ഞു. എല്ലാ ശ്വാസകോശ സംബന്ധമായ അണുബാധകള്‍ക്കെതിരെയും ഉപയോഗിക്കുന്ന പൊതുവായ മുന്‍കരുതലുകള്‍ എടുത്താല്‍ മതിയാകുമെന്നും അതുല്‍ ഗോയല്‍ നിര്‍ദ്ദേശിച്ചു.
Post a Comment
0 Comments