കണ്ണൂരില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ കൊല; ഒമ്പത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുറ്റക്കാര്‍, ശിക്ഷാവിധി 7ന്
12:58:00
0
കണ്ണൂര്‍: കണ്ണപുരത്തെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ റിജിത്തി(26)നെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഒന്‍പതു പ്രതികള്‍ കുറ്റക്കാരാണെന്നു കണ്ടെത്തി. പ്രതികള്‍ക്കുള്ള ശിക്ഷ ജനുവരി ഏഴിനു തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി വിധിക്കും. ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ കണ്ണപുരം, ചുണ്ടയിലെ വായക്കോടന്‍ വീട്ടില്‍ വി.വി ശ്രീകാന്ത് (50), കോത്തല താഴെ വീട്ടില്‍ കെ.ടി ജയേഷ് (35), വടക്കേവീട്ടില്‍ വി.വി ശ്രീകാന്ത് (40), പുതിയ പുരയില്‍ പി.പി അജീന്ദ്രന്‍ (44), ഇല്ലിക്കല്‍ വളപ്പില്‍ ഐ.വി അനില്‍ കുമാര്‍ (45), പുതിയപുരയില്‍ പി.പി രാജേഷ് (39), ചാക്കുളപ്പറമ്പില്‍ സി.പി രഞ്ജിത്ത് (39), വടക്കേ വീട്ടില്‍ വി.വി ശ്രീജിത്ത് (40), തെക്കേ വീട്ടില്‍ ടി.വി ഭാസ്‌കരന്‍ (60) എന്നിവരെയാണ് കുറ്റക്കാരാണെന്നു കണ്ടെത്തിയത്. മറ്റൊരു പ്രതിയായ കൊത്തല താഴെ വീട്ടില്‍ അജേഷ് (34) വാഹനാപകടത്തില്‍ മരണപ്പെട്ടിരുന്നു. റിജിത്തിന്റെ കൂടെ ഉണ്ടായിരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ കെ.വി നികേഷ്, ചിറയില്‍ വികാസ്, കെ. വിമല്‍ എന്നിവര്‍ക്കും വെട്ടേറ്റിരുന്നു. കണ്ണൂര്‍ ജില്ലയെ ഞെട്ടിച്ച രാഷ്ട്രീയക്കൊലപാതകങ്ങളില്‍ ഒന്നാണ് റിജിത്ത് കൊലക്കേസ്.
Tags
Post a Comment
0 Comments