Type Here to Get Search Results !

Bottom Ad

പുലി ഭീഷണി: ബോവിക്കാനം ടൗണില്‍ എലിപ്പെട്ടി സ്ഥാപിച്ച് യൂത്ത് ലീഗ് സമരം നടത്തി


ബോവിക്കാനം: ജനവാസ കേന്ദ്രങ്ങളില്‍ പോലും വ്യാപകമായി പുലി ഇറങ്ങി ജനജീവിതം ഭയത്തിലും അപകടത്തിലുമായി മാസങ്ങള്‍ പിന്നിട്ടിട്ടും നടപടിയെടുക്കാതെ ഇരുട്ടില്‍ തപ്പുന്ന സര്‍ക്കാറിനെയും വനം വകുപ്പിനെയും പരിഹസിച്ച് ബോവിക്കാനം ടൗണില്‍ എലിപ്പെട്ടി സ്ഥാപിച്ച് മുളിയാര്‍ പഞ്ചായത്ത് യൂത്ത് ലീഗ് വേറിട്ട പ്രതിഷേധം സമരം നടത്തി. രണ്ടു പുലി പെട്ടി സ്ഥാപിച്ചതല്ലാതെ പരിഹാര നടപടികള്‍ സ്വീകരിക്കാത്തതില്‍ സമരത്തില്‍ പ്രതിഷേധമുയര്‍ന്നു.

പ്രസിഡന്റ് ഷഫീഖ് മൈക്കുഴി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ. ജുനൈദ് അല്ലാമ സ്വാഗതം പറഞ്ഞു. ഉദുമ മണ്ഡലം മുസ്്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.ബി മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. ബി.എം അബൂബക്കര്‍ ഹാജി, മന്‍സൂര്‍ മല്ലത്ത്, മാര്‍ക്ക് മുഹമ്മദ്, ബി.കെ ഹംസ, അബ്ദുല്ല ഡെല്‍മ, എബി കുട്ടിയാനം, എസ്എം മുഹമ്മദ് കുഞ്ഞി, ബി.എം ഹാരിസ്, ശംസീര്‍ മൂലടുക്കം, മനാഫ് എടനീര്‍, റാഷിദ് മൂലടുക്കം, ഉനൈസ് മദനി നഗര്‍, ചെമ്മു കലാം, ഉമ്മര്‍ ബെള്ളിപ്പാടി, അസീസ് ബോവിക്കാനം, മുഹമ്മദ് പാറ, ഖാദര്‍ വാഫി, സമീര്‍ അല്ലാമ, ലത്തീഫ് എടനീര്‍, റംഷിദ് ബാലനടുക്കം, സാദിഖ് ആലൂര്‍, കബീര്‍ മുസ്്‌ലിയാര്‍ നഗര്‍, ഇ.കെ ഫൈസല്‍, കാദര്‍ നാഗന്‍, അസ്‌കര്‍ ബോവിക്കാനം, ഹാരിസ് സംബന്ധിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad