കാസര്‍കോട്: കാസര്‍കോട്, കസബ ഗ്രാമത്തിലെ പി.എസ് ഗുഡ്ഡെയില്‍ താമസിക്കുന്ന വയോധികയെ വെട്ടിക്കൊല്ലാന്‍ ശ്രമം. സോമനാഥയുടെ ഭാര്യ എ. പുഷ്പ (86)യാണ് അക്രമത്തിനു ഇരയായത്. ഇവര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പുഷ്പയുടെ പേരമകന്‍ രഞ്ജിത്തി (28)നെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു. ഇയാള്‍ പൊലീസ് കസ്റ്റഡിയിലാണ്. തിങ്കളാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. അമ്മൂമ്മയെ ആക്രമിച്ച കേസില്‍ പ്രതിയായ രഞ്ജിത്ത് 2016ല്‍ അമ്മാവനെ കൊന്ന കേസില്‍ പ്രതിയായിരുന്നു. ആ കേസില്‍ കോടതി ഇയാളെ വെറുതെ വിട്ടിരുന്നു.
വയോധികയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ പേരമകനെതിരെ കേസ്
11:27:00
0
കാസര്‍കോട്: കാസര്‍കോട്, കസബ ഗ്രാമത്തിലെ പി.എസ് ഗുഡ്ഡെയില്‍ താമസിക്കുന്ന വയോധികയെ വെട്ടിക്കൊല്ലാന്‍ ശ്രമം. സോമനാഥയുടെ ഭാര്യ എ. പുഷ്പ (86)യാണ് അക്രമത്തിനു ഇരയായത്. ഇവര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പുഷ്പയുടെ പേരമകന്‍ രഞ്ജിത്തി (28)നെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു. ഇയാള്‍ പൊലീസ് കസ്റ്റഡിയിലാണ്. തിങ്കളാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. അമ്മൂമ്മയെ ആക്രമിച്ച കേസില്‍ പ്രതിയായ രഞ്ജിത്ത് 2016ല്‍ അമ്മാവനെ കൊന്ന കേസില്‍ പ്രതിയായിരുന്നു. ആ കേസില്‍ കോടതി ഇയാളെ വെറുതെ വിട്ടിരുന്നു.
Tags
Post a Comment
0 Comments