Type Here to Get Search Results !

Bottom Ad

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 31 പൊതുമരാമത്ത് ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍


ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ പൊതുമരാമത്ത് വകുപ്പിലും കൂട്ട നടപടി. അനധികൃതമായി പെന്‍ഷന്‍ കൈപ്പറ്റിയ 31 പേരെ സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവിറങ്ങി. പിഡബ്ല്യൂഡി ചീഫ് എഞ്ചിനിയര്‍ ആണ് സസ്‌പെന്‍ഷന്‍ ഉത്തരവിറക്കിയത്. മന്ത്രി മുഹമ്മദ് റിയാസിന്റെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി.

അനധികൃതമായി പെന്‍ഷന്‍ കൈപ്പറ്റിയവര്‍ 18% പലിശ സഹിതം പണം തിരിച്ചടയ്ക്കണം. നേരത്തെ സംസ്ഥാനത്തെ ഗസറ്റഡ് ഉദ്യോഗസ്ഥന്‍ അടക്കം 1,458 സര്‍ക്കാര്‍ ജീവനക്കാര്‍ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്നുവെന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്. ധനവകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ നടത്തിയ പരിശോധനയിലാണ് ഗുരുതര തട്ടിപ്പ് പുറത്തുവന്നത്.

ഇതോടെയാണ് അനധികൃതമായി പെന്‍ഷന്‍ കൈപ്പറ്റിയവരില്‍ നിന്ന് പണം തിരിച്ചുപിടിക്കാന്‍ തീരുമാനമായത്. ആരോഗ്യ വകുപ്പിലാണ് ഏറ്റവും കൂടുതല്‍ പേര്‍ അനധികൃതമായി പെന്‍ഷന്‍ കൈപ്പറ്റിയത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad