Type Here to Get Search Results !

Bottom Ad

മഹിളാ കോണ്‍ഗ്രസ് മഹിള സാഹസ് കേരളയാത്രയ്ക്ക് ചെര്‍ക്കളയില്‍ തുടക്കം


കാസര്‍കോട്: മഹിള കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്് ജെബി മേത്തര്‍ എം.പി നയിക്കുന്ന മഹിള സാഹസ് കേരളയാത്രക്ക് തുടക്കമായി. ചെര്‍ക്കളയില്‍ നടന്ന ചടങ്ങില്‍ എ.ഐ.സി.സി സംഘടന ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി, ജെബി മേത്തര്‍ എം.പിക്ക് ത്രിവര്‍ണ്ണ പതാക നല്‍കി യാത്ര ഉദ്ഘാടനം ചെയ്തു.

2026ല്‍ സംസ്ഥാനത്ത് സ്ത്രീസൗഹൃദ സര്‍ക്കാര്‍ കൊണ്ടുവരാനുള്ള മുന്നേറ്റത്തിനാണ് ഈ യാത്ര തുടക്കം കുറിക്കുന്നതെന്ന് കെ.സി. വേണഗോപാല്‍ പറഞ്ഞു. അമ്മമാരുടെ കണ്ണീരിന് വില നല്‍കാത്ത സര്‍ക്കാരാണ് ഇന്ന് കേരളം ഭരിക്കുന്നത്. കാസര്‍കോട്ടെ 15 സി.പി.എം കൊലയാളികളെ ജയിലില്‍ അടച്ച ശേഷമുള്ള ഈയാത്ര ക്രിമിനലിസത്തിന് എതിരായ മുന്നേറ്റമാണ്. പാര്‍ലമെന്റ് പാസാക്കിയ വനിത സംവരണം എന്നുമുതല്‍ നടപ്പിലാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് എ.ഐ.സി.സി ആവശ്യപ്പെട്ടിട്ടും കേന്ദ്രം ഒളിച്ചുകളിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

1474 മണ്ഡലം കേന്ദ്രങ്ങളില്‍ എത്തിച്ചേരുന്ന യാത്ര സെപ്തംബര്‍ 30ന് തിരുവനന്തപുരത്ത് സമാപിക്കും. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, സെക്രട്ടറിമാരായ പി.സി വിഷ്ണുനാഥ്, മന്‍സൂര്‍ അലി ഖാന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, അന്‍വര്‍ സാദത്ത് എം.എല്‍.എ, കെ.പി.സി.സി വൈസ് പ്രസിഡന്റ്് വി.പി സജീന്ദ്രന്‍, ജനറല്‍ സെക്രട്ടറി സോണി സെബാസ്റ്റ്യന്‍, പി.എം നിയാസ്, മഹിള കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി ഫാത്തിമ റോഷ്‌ന, രാഷ്ട്രീയകാര്യ സമിതി അംഗം ഷാനിമോള്‍ ഉസ്മാന്‍, ഡി.സി.സി പ്രസിഡന്റ് പി.കെ ഫൈസല്‍, കെ.എസ്.യു പ്രസിഡന്റ്് അലോഷ്യസ് സേവ്യര്‍, ന്യൂനപക്ഷ സെല്‍ ചെയര്‍മാന്‍ ടി.എം സക്കീര്‍ ഹുസൈന്‍, നെയ്യാറ്റിന്‍കര സനല്‍, ഐ.കെ രാജു, ഹക്കീം കുന്നേല്‍, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ രജനി രമാനന്ദ്, ആര്‍. ലക്ഷ്മി, യു. വഹീദ, വി.കെ മിനിമോള്‍, ജില്ലാ പ്രസിഡന്റ്് മിനി ചന്ദ്രന്‍ പ്രസംഗിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad