Type Here to Get Search Results !

Bottom Ad

ന്യൂ ഇയര്‍ രാത്രിയില്‍ നാടിനെ നടുക്കി കൊലപാതകം; 30കാരനെ 14കാരന്‍ കുത്തിക്കൊന്നു


തൃശൂരിൽ ന്യൂ ഇയർ രാത്രിയിൽ യുവാവ് കുത്തേറ്റ് മരിച്ചു. തൃശൂർ പാലിയം റോഡ് സ്വദേശി ലിവിൻ (30) ആണ് മരിച്ചത്. സംഭവത്തിൽ 14കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പാലസ് റോഡിന് സമീപം രാത്രി 8.45 നായിരുന്നു സംഭവം. 15കാരനായ മറ്റൊരു കുട്ടിയും സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ളതായാണ് വിവരം.

തേക്കിൻകാട് മൈതാനത്ത് ഇരിക്കുകയായിരുന്ന കുട്ടികളുമായി ലിവിൻ തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. പിന്നാലെ കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് കുട്ടികൾ ലിവിനെ കുത്തി. ഈസ്റ്റ് പൊലീസ് സ്ഥലത്ത് എത്തി. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad