Type Here to Get Search Results !

Bottom Ad

ആരോഗ്യവകുപ്പ് സെക്രട്ടറിക്കെതിരെ ഹൈക്കോടതിയുടെ അറസ്റ്റ് വാറണ്ട്


ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഖൊബ്രഗഡെയ്ക്ക് ഹൈക്കോടതിയുടെ കടുത്ത നടപടി. ഈ മാസം 20ന് അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ പൊലീസിന് ഡിവിഷൻ ബെഞ്ച് നിർദേശം നൽകി. ഭിന്നശേഷിക്കാരനായ ഡോക്ടർക്ക് പ്രൊമോഷൻ നൽകാൻ ഉത്തരവിറക്കാത്തതിലാണ് കടുത്ത നടപടി.

ആരോഗ്യ വിഭാഗം അസി. ഡയറക്ടർ ഡോ. ബി ഉണ്ണികൃഷ്ണൻ നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് നടപടി. 2023ലായിരുന്നു ഡോ. ഉണ്ണികൃഷ്ണന് നിയമനം നൽകണമെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻറെ വിധി. ഇതിനെതിരെ സർക്കാർ നൽകിയ അപ്പീലും പുനപരിശോധനാ ഹർജിയും സുപ്രീംകോടതി തള്ളി. തുടർന്നാണ് ഉത്തരവിറക്കാൻ കഴിഞ്ഞ സെപ്തംബറിൽ ഹൈക്കോടതി ആരോഗ്യ വകുപ്പിന് നിർദ്ദേശം നൽകിയത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad