കാസര്‍കോട്: മീന്‍പിടിത്തത്തിനിടെ കടലില്‍ കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. കാവുഗോളി കടപ്പുറത്തെ വിനോദിന്റെ (39) മൃതദേഹമാണ് വ്യാഴാഴ്ച രാവിലെ മൊഗ്രാല്‍പുത്തൂര്‍ കടപ്പുറത്ത് കണ്ടെത്തിയത്. ബുധനാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് മീന്‍പിടിക്കുന്നതിനിടെ ഇയാള്‍ തിരയില്‍പ്പെട്ടത്. തുടര്‍ന്ന് മത്സ്യതൊഴിലാളികളും കോസ്റ്റല്‍ പൊലീസും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് കിലോമീറ്ററോളം അകലെയാണ് രാവിലെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കാസര്‍കോട് ജനറലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. തളങ്കര കോസ്റ്റല്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. കാവുഗോളി കടപ്പുറത്തെ പരേതനായ രാമുവിന്റെയും കല്യാണിയുടെയും മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങ ള്‍: പ്രഭാകര്‍, വാസുദേവ്, സരസ്വതി, ലളിത, കമലാക്ഷി, ദേവയാനി, ജയശ്രീ, ശ്യാമിനി.
കാവുഗോളിയില്‍ മീന്‍പിടിത്തത്തിനിടെ കടലില്‍ കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
15:53:00
0
കാസര്‍കോട്: മീന്‍പിടിത്തത്തിനിടെ കടലില്‍ കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. കാവുഗോളി കടപ്പുറത്തെ വിനോദിന്റെ (39) മൃതദേഹമാണ് വ്യാഴാഴ്ച രാവിലെ മൊഗ്രാല്‍പുത്തൂര്‍ കടപ്പുറത്ത് കണ്ടെത്തിയത്. ബുധനാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് മീന്‍പിടിക്കുന്നതിനിടെ ഇയാള്‍ തിരയില്‍പ്പെട്ടത്. തുടര്‍ന്ന് മത്സ്യതൊഴിലാളികളും കോസ്റ്റല്‍ പൊലീസും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് കിലോമീറ്ററോളം അകലെയാണ് രാവിലെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കാസര്‍കോട് ജനറലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. തളങ്കര കോസ്റ്റല്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. കാവുഗോളി കടപ്പുറത്തെ പരേതനായ രാമുവിന്റെയും കല്യാണിയുടെയും മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങ ള്‍: പ്രഭാകര്‍, വാസുദേവ്, സരസ്വതി, ലളിത, കമലാക്ഷി, ദേവയാനി, ജയശ്രീ, ശ്യാമിനി.
Tags
Post a Comment
0 Comments