കാഞ്ഞങ്ങാട്ട് നഴ്സിംഗ് വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു; നില ഗുരുതരം
22:04:00
0
കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട്ട് നഴ്സിംഗ് വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു. അതീവ ഗുരുതരാവസ്ഥയിലായ വിദ്യാര്‍ത്ഥിനിയെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൻസൂർ നഴ്സിംഗ് കോളേജിലെ മൂന്നാം വര്‍ഷ നഴ്സിംങ് വിദ്യാര്‍ത്ഥിനി ചൈതന്യയാണ് ഹോസ്റ്റലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആത്മഹത്യാ ശ്രമത്തിന് പിന്നിൽ കോളേജ് വാര്‍ഡന്റെ മാനസിക പീഡനം ആണെന്ന് സുഹൃത്തുക്കളും സഹപാഠികളും പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും നാട്ടുകാരും രാഷ്ട്രീയ സംഘടനാ പ്രവര്‍ത്തകരും ആശുപത്രിയിലേക്ക് പ്രതിഷേധവുമായി എത്തി.
Post a Comment
0 Comments