Type Here to Get Search Results !

Bottom Ad

മലയാളത്തിന്റെ എം.ടിക്ക് വിട


വിഖ്യാത സാഹിത്യകാരൻ എം.ടി. വാസുദേവൻ നായർ അന്തരിച്ചു. മലയാളി സാഹിത്യ സിനിമ ലോകത്ത് ഇതിഹാസ തുല്യമായ സംഭവങ്ങൾ അർപ്പിച്ച എം.ടി ആരോഗ്യനില അതീവഗുരുതരാവസ്ഥയിലായതിനെ തുടർന്നാണ് അന്തരിച്ചത്. വാർധക്യസഹജമായ രോഗങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു എം.ടി.

ഹൃദ്രോഗവും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്ന് 11 ദിവസമായി എം ടി വാസുദേവൻ നായർ ആശുപത്രിയിലാണ് കഴിയുന്നത്. ഇതിനിടെ ഹൃദയാഘാതം ഉണ്ടായതാണ് ആരോഗ്യനില വഷളാക്കിയത്. നിലവിൽ യന്ത്രങ്ങളുടെ സഹായമില്ലാതെ തന്നെ എംടിക്ക് ശ്വാസം എടുക്കാൻ കഴിയുന്നുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നവെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.

ലോക സാഹിത്യത്തിൽ മലയാളത്തിന്റെ മേൽ വിലാസമായിരുന്നു എം.ടി വാസുദേവൻ നായർ. പാലക്കാട് ജില്ലയിലെ കൂടലൂരിൽ 1933 ജൂലൈ 15 ന് ജനിച്ച എം.ടി കുട്ടികാലത്ത് തന്നെ എഴുത്ത് ആരംഭിച്ചിരുന്നു. കോളേജ് കാലഘട്ടത്തിലാണ് ആദ്യ കഥാസമാഹാരം പുറത്തിറങ്ങുന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യൻ സാഹിത്യത്തിലെ ഗുരുക്കന്മാരിൽ ഒരാളായിരുന്നു എം.ടി.

20-ആം വയസ്സിൽ, കെമിസ്ട്രി ബിരുദധാരിയായപ്പോൾ, ന്യൂയോർക്ക് ഹെറാൾഡ് ട്രിബ്യൂൺ നടത്തിയ ലോക ചെറുകഥാ മത്സരത്തിൽ മലയാളത്തിലെ ഏറ്റവും മികച്ച ചെറുകഥയ്ക്കുള്ള സമ്മാനം നേടി. 23-ആം വയസ്സിൽ എഴുതിയ അദ്ദേഹത്തിൻ്റെ ആദ്യത്തെ പ്രധാന നോവൽ നാലുകെട്ട് ‘The Legacy’ എന്ന് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. 1958-ൽ കേരള സാഹിത്യ അക്കാദമി അവാർഡ് നേടി. മഞ്ഞ് ( Mist ), കാലം ( Time), അസുരവിത്ത് (The Prodigal Son) എന്നിവയാണ് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്ത അദ്ദേഹത്തിൻ്റെ മറ്റ് പ്രധാന നോവലുകൾ.

ധൂർത്ത പുത്രൻ ഇംഗ്ലീഷിലേക്ക് ‘The Demon Seed’ എന്നും രണ്ടാമൂഴം ഇംഗ്ലീഷിലേക്ക്’Bhima – Lone Warrior’ എന്നും വിവർത്തനം ചെയ്തു. അദ്ദേഹത്തിൻ്റെ ആദ്യകാലങ്ങളിലെ ആഴത്തിലുള്ള വൈകാരികാനുഭവങ്ങൾ എം.ടിയുടെ നോവലുകളുടെ രൂപീകരണത്തിലേക്ക് കടന്നുവന്നിട്ടുണ്ട്. അദ്ദേഹത്തിൻ്റെ മിക്ക കൃതികളും അടിസ്ഥാന മലയാള കുടുംബ ഘടനയെയും സംസ്കാരത്തെയും കേന്ദ്രീകരിച്ചുള്ളവയാണ്. അവയിൽ പലതും മലയാള സാഹിത്യ ചരിത്രത്തിലെ വഴിത്തിരിവായിരുന്നു. നാലുകെട്ട്, അസുരവിത്ത്, കാലം എന്നിവയാണ് കേരളത്തിലെ മാതൃാധിപത്യ കുടുംബത്തിലെ ജീവിതത്തെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ മൂന്ന് പ്രധാന നോവലുകൾ. ഭീമസേനൻ്റെ വീക്ഷണകോണിൽ നിന്ന് മഹാഭാരതത്തിൻ്റെ കഥ പുനരവതരിപ്പിക്കുന്ന രണ്ടാമൂഴം അദ്ദേഹത്തിൻ്റെ മാസ്റ്റർപീസ് ആയി പരക്കെ അംഗീകരിക്കപ്പെടുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad