Type Here to Get Search Results !

Bottom Ad

നടൻ ദിലീപിന് ശബരിമലയിൽ വി.ഐ.പി പരിഗണന, സംഭവം വിവാദമായി; പോലീസിന് രൂക്ഷ വിമർശനം


കൊച്ചി: നടൻ ദിലീപ് വി.ഐ.പി പരിഗണനയോടെ ശബരിമലയിൽ ദർശനം നടത്തിയത് വിവാദമായി. സംഭവത്തിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ശബരിമലയിൽ ആർക്കും ഒരു പ്രിവിലേജും ഇല്ലെന്നും പോലീസ് എന്താണ് ഇക്കാര്യത്തിൽ ചെയ്തതെന്നും കോടതി രൂക്ഷമായി വിമർശിച്ചു. പോലീസ് അകമ്പടിയോടെ എങ്ങനെയാണ് ദിലീപും സംഘവും ദര്‍ശനത്തിയത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ളവർ ക്യൂവില്‍ ഉണ്ടായിരുന്നപ്പോൾ പോലീസ് ഇവർക്ക് എങ്ങനെ സൗകര്യം ഒരുക്കി. മറ്റുള്ളവരുടെ ദര്‍ശനം തടസപ്പെടുത്തിയിട്ടാണോ ഇത്തരം ആളുകളുടെ ദര്‍ശനം പോലീസ് ഒരുക്കുന്നത് എന്നും കോടതി ചോദിച്ചു. 

ഇങ്ങനെയെങ്കിൽ ദര്‍ശനം ലഭിക്കാതെ മടങ്ങിയവര്‍ ആരോട് പരാതി പറയുമെന്നും കോടതി ചോദിച്ചു. ഹൈക്കോടതിയുടെ മുന്‍കാല ഉത്തരവുകള്‍ക്ക് വിരുദ്ധമാണ് സംഭവം. അതിനാൽ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കുമെന്നും ഹര്‍ജിയില്‍ ദിലീപിനെ കക്ഷി ചേര്‍ക്കുമെന്നും ഹൈക്കോടതി അറിയിച്ചു. ഇന്നലെയാണ് നടൻ ദിലീപ് നടയടക്കുന്നതിന് തൊട്ടുമുൻപായി ശബരിമലയിൽ ദർശനം നടത്തിയത്. നടയടച്ച ശേഷമാണ് മടങ്ങിയത്. ഈ സംഭവത്തിലാണ് കോടതി ഇടപെടൽ.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad