Type Here to Get Search Results !

Bottom Ad

ക്രിസ്തുമസ് ആഘോഷത്തിരക്കിനിടെ ഹൈപ്പര്‍ മാര്‍ക്കറ്റിലേക്ക് കാട്ടുപന്നി ഓടിക്കയറി; സംഭവം കുമ്പളയില്‍


കാസര്‍കോട്: ക്രിസ്തുമസ് ആഘോഷത്തിരക്കിനിടെ സൂപ്പര്‍ മാര്‍ക്കറ്റിലേക്ക് കാട്ടുപന്നി ഓടിക്കയറി. ചൊവ്വാഴ്ച രാത്രി 9 മണിയോടെ കുമ്പള ടൗണിലെ റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള സ്മാര്‍ട്ട് പോയന്റ് ഹൈപ്പര്‍ മാര്‍ക്കറ്റിലാണ് സംഭവം. രാത്രി ഒന്‍പതു മണി ആയതിനാല്‍ ഏതാനും പേര്‍ മാത്രമേ കടയില്‍ ഉണ്ടായിരുന്നുള്ളു. അപ്രതീക്ഷിതമായി കടയ്ക്കകത്തേക്ക് ഓടിക്കയറിയ പന്നി ആദ്യമൊന്നു പകച്ചുവെങ്കിലും ജീവനക്കാരുടെ ബഹളം കേട്ട് കടയ്ക്കു അകത്തു അങ്ങോട്ടും ഇങ്ങോട്ടും ഓടി. പിന്നീടാണ് വാതില്‍ വഴി പുറത്തേക്ക് പോയത്. കുമ്പള സ്‌കൂള്‍ റോഡിലേക്കാണ് പന്നി പോയതെന്നു ജീവനക്കാര്‍ പറഞ്ഞു. തുറന്നുവച്ച ചില്ലുവാതില്‍ വഴിയാണ് പന്നി അകത്തേക്ക് കയറിയത്. സംഭവസമയത്ത് കൂടുതല്‍ ആള്‍ക്കാര്‍ കടയ്ക്ക് അകത്ത് ഇല്ലാതിരുന്നതിനാലാണ് ആളപായം ഒഴിവായത്.</p>
Tags

Post a Comment

0 Comments

Top Post Ad

Below Post Ad