Type Here to Get Search Results !

Bottom Ad

യാത്രയയക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരുമില്ല, ആരിഫ് മുഹമ്മദ് ഖാൻ മടങ്ങി; ചർച്ചയായി ജസ്റ്റിസ് പി സദാശിവത്തിന്റെ യാത്രയയപ്പ്


കേരളവുമായുള്ള ബന്ധം തുടരുമെന്നും കേരള ജീവിതത്തിന്റെ ഏറ്റവും സുന്ദരമായ ഓർമകളും കൊണ്ടാണ് താൻ പോകുന്നതെന്നും മുൻ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവർണർ സ്ഥാനം ഒഴിഞ്ഞ് കേവലത്തിൽ നിന്ന് പോകുന്നതിന് മുൻപ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആരിഫ് മുഹമ്മദ് ഖാൻ. വിമാനത്താവളത്തിലേക്കുള്ള വഴിയിൽ എസ്എഫ്ഐ പ്രവർത്തകർ ഗവർണർക്ക് ടാറ്റാ നൽകി.

മലയാളത്തിൽ യാത്ര പറഞ്ഞാണ് ഗവര്‍ണര്‍ രാജ്ഭവനിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിനുള്ളിലേക്ക് പോയത്. ”ഗവർണറുടെ കാലാവധി തീരുന്നു, പക്ഷേ ബന്ധം തുടരും. കേരളവുമായി ഇനി ആജീവനാന്ത ബന്ധമായിരിക്കും. കേരള ജീവിതത്തിന്റെ ഏറ്റവും സുന്ദരമായ ഓർമകളും കൊണ്ടാണ് ഞാൻ പോകുന്നത്. നിങ്ങളെയെല്ലാം ഞാൻ എന്നും ഓർക്കും. കേരളത്തിലെ എല്ലാവർക്കും നല്ലതുവരട്ടെ.” – ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

മുഖ്യമന്ത്രിയും മന്ത്രിമാരും യാത്രയയപ്പിനെ എത്താത്തതിനെക്കുറിച്ചും ഗവര്‍ണര്‍ മറുപടി നൽകി. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിന്‍റെ നിര്യാണത്തെ തുടര്‍ന്നുള്ള ദുഃഖാചരണമായതിനാലാണ് ഔദ്യോഗിക യാത്രയയപ്പ് ഇല്ലാത്തതെന്ന് ഗവര്‍ണര്‍ പറഞ്ഞു. എന്നാൽ, അനൗപചാരികമായി മുഖ്യമന്തിയോ മന്ത്രിമാരോ എത്താത്തതിനെക്കുറിച്ച് ഈ സമയത്ത് ഒന്നും പറയുന്നില്ലെന്നും നല്ല വാക്കുകള്‍ പറഞ്ഞ് യാത്രയാവുകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad