ദുബൈ: ദുബൈ കെഎംസിസി ഏണ്മകജെ പഞ്ചായത്ത് കമ്മിറ്റി ചെര്‍ക്കളം അബ്ദുള്ളയുടെ നാമധേയത്തില്‍ കേരളത്തിലെ മണ്ഡലം അടിസ്ഥാനത്തില്‍ പ്രമുഖ കളിക്കാരെ പങ്കെടുപ്പിച്ച് ഡിസംബര്‍ 29ന് അജ്മാനില്‍ നടത്തുന്ന പെര്‍ള ക്രിക്കറ്റ് ലീഗില്‍ പങ്കെടുക്കുന്ന ദുബൈ കെഎംസിസി ഉദുമ മണ്ഡലം ടീമിന്റെ ജേഴ്‌സി അലൈന്‍ ഗ്രൂപ്പ് എംഡി ഖലീല്‍ കൂളിക്കുന്ന് ഫ്യുച്ചര്‍ സെല്‍ ട്രെഡിങ് എംഡി മനാഫ് ഖാന്‍ പള്ളിക്കരക്ക് നല്‍കി പ്രകാശനം ചെയ്തു. ദുബൈ കെഎംസിസി ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി ഉദ്ഘാടനം ചെയതു. മണ്ഡലം പ്രസിഡന്റ് റഫീഖ് മാങ്ങാട് അധ്യക്ഷത വഹിച്ചു.
ദുബൈ കെഎംസിസി ജില്ലാ വൈസ് പ്രസിഡന്റ് ഇസ്മായില്‍ നാലാംവാതുക്കല്‍, റാഫി പള്ളിപ്പുറം, മണ്ഡലം ഭാരവാഹികളായ ഹാഷിം മഠം, നിസര്‍ മാങ്ങാട്, മുനീര്‍ പള്ളിപ്പുറം ആരിഫ് ചെരുമ്പ, അസീബ് പള്ളിക്കര, ഉദുമ പഞ്ചായത്ത് ആക്റ്റിംഗ് പ്രസിഡന്റ് ഷാനവാസ് കോട്ടാക്കുന്ന്, ജനറല്‍ സെക്രട്ടറി ഫഹദ് മൂലയില്‍, ടീം ക്യാപ്റ്റന്‍ ഹര്‍ഷദ് ഉദുമ, നസീര്‍ പടുപ്പ്, ജൗഹര്‍ ഉദുമ സംബന്ധിച്ചു. ദുബൈ കെഎംസിസി ഉദുമ മണ്ഡലം ആക്റ്റിംഗ് സെക്രട്ടറി ഉബൈദ് അബ്ദുല്‍ റഹിമാന്‍ സ്വാഗതവും ടീം കോര്‍ഡിനേറ്റര്‍ അബ്ദുല്ല മുല്ലച്ചേരി നന്ദിയും പറഞ്ഞു.
Post a Comment
0 Comments