Type Here to Get Search Results !

Bottom Ad

എസ്എഫ്‌ഐ യൂണിയന്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തില്ല; ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിയ്ക്ക് ക്രൂര മര്‍ദ്ദനം


തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിയ്ക്ക് ക്രൂര മര്‍ദ്ദനം. എസ്എഫ്‌ഐ യൂണിയന്‍ പ്രവര്‍ത്തനത്തിന് പോകാത്തതിനാണ് ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥിയെ യൂണിയന്‍ ഭാരവാഹികള്‍ ക്രൂരമായി മര്‍ദ്ദിച്ചത്. ക്യാമ്പസിനുള്ളില്‍ വച്ചാണ് ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചത്.

സംഭവത്തെ തുടര്‍ന്ന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ യൂണിയന്‍ ഭാരവാഹികളായ നാല് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അമല്‍ചന്ദ്, മിഥുന്‍, വിധു ഉദയന്‍, അലന്‍ എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് സംഭവത്തില്‍ കേസെടുത്തത്. മുഹമ്മദ് അനസ് എന്ന രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയുടെ പരാതിയിലാണ് കേസ്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad