തിരുവനന്തപുരം: സ്കൂൾ കലോത്സവം സ്വാഗത ഗാനത്തിന് നടി 5 ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന ആരോപണവുമായി മന്ത്രി വി.ശിവൻകുട്ടി. കലോത്സവത്തിലൂടെ വളർന്നുവന്ന നടിയാണ് പണം ആവശ്യപ്പെട്ടതെന്നും മന്ത്രി പറഞ്ഞു. പണത്തോടുള്ള ആർത്തിയാണ് ചിലർക്ക്. പണം കൊടുക്കില്ലെന്ന് പറഞ്ഞു അവരെ ഒഴിവാക്കിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നടിയുടെ പേര് പറയാതെയായിരുന്നു മന്ത്രിയുടെ പരാമര്‍ശം.
16,000 കുട്ടികളെ പങ്കെടുപ്പിച്ച് ജനുവരിയിൽ നടക്കാനിരിക്കുന്ന കലോത്സവത്തിൽ അവതരണഗാനം പഠിപ്പിക്കുന്നതിന് വേണ്ടിയാണ് നടിയെ സമീപിച്ചത്. കുട്ടികളെ പഠിപ്പിക്കാമെന്ന് നടി സമ്മതിക്കുകയും ചെയ്തു. എന്നാൽ 10 മിനിറ്റ് നേരത്തേയ്ക്കുള്ള ഗാനം പഠിപ്പിക്കുന്നതിന് അഞ്ച് ലക്ഷം രൂപ ഇവർ പ്രതിഫലമായി ചോദിക്കുകയായിരുന്നു.
Post a Comment
0 Comments