Type Here to Get Search Results !

Bottom Ad

അക്കൗണ്ടുകൾ ഉപയോഗിക്കാതിരിക്കരുത്, കാര്യം ഗുരുതരമാണ്, ഉപഭോക്താക്കളോട് എസ്ബിഐ


രാജ്യത്തെ ഏറ്റവും വലിയ വായ്പ ദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രവർത്തനരഹിതമായ അക്കൗണ്ടുകൾ സജീവമാക്കുന്നതിനെക്കുറിച്ച് അവബോധം വളർത്തുന്നതിനായി ദേശീയ തലത്തിൽ ഒരു കാമ്പെയ്ൻ ആരംഭിച്ചു. ഉപഭോക്താക്കൾക്ക് സാമ്പത്തിക ഇടപാടുകളെ കുറിച്ച് കൂടുതൽ അവബോധം നല്കാൻ സഹായിക്കുന്നതാണ് ഈ നടപടി.

എന്താണ് പ്രവർത്തനരഹിതമായ അക്കൗണ്ടുകൾ

സാധാരണയായി, രണ്ട് വർഷത്തിലേറെയായി ഇടപാടുകൾ നടന്നില്ലെങ്കിൽ അക്കൗണ്ടുകൾ പ്രവർത്തനരഹിതമാകും. അവ വീണ്ടും സജീവമാക്കുന്നതിന്, ഉപഭോക്താക്കൾ വീണ്ടും കെവൈസി നൽകേണ്ടതുണ്ട്. അക്കൗണ്ടുകൾ പ്രവർത്തനരഹിതമാകാതെ ഇരിക്കാനും തടസ്സമില്ലാത്ത ബാങ്കിംഗ് സേവനങ്ങൾ ഉറപ്പുവരുത്താനും ഉപഭോക്താക്കൾ അക്കൗണ്ട് ഉപയോഗിക്കണമെന്ന് എസ്ബിഐ പറയുന്നു.

എസ്ബിഐ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിനായി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ), മെഷീൻ ലേണിംഗ് (എംഎൽ) എന്നിവ പ്രയോജനപ്പെടുത്തുന്നു എന്നും മികച്ച കസ്റ്റമർ സർവീസ് ഉറപ്പാക്കുന്നു എന്നും എസ്ബിഐ ചെയർമാൻ സിഎസ് ഷെട്ടി പറഞ്ഞു.

അതേസമയം, രാജ്യത്തെ ബാങ്കുകളിൽ അവകാശികളില്ലാതെ കെട്ടികിടക്കുന്നത് ഒന്നും രണ്ടും കോടിയല്ല 42,207 കോടി രൂപയാണ് 10 വർഷമായി പ്രവർത്തിപ്പിക്കാത്ത ഏതെങ്കിലും സേവിംഗ്‌സ് അല്ലെങ്കിൽ കറന്റ് അക്കൗണ്ടിലെ ബാലൻസ്, അല്ലെങ്കിൽ 10 വർഷത്തിലേറെയായി മെച്യൂരിറ്റി തീയതി കടന്ന സ്ഥിരനിക്ഷേപങ്ങൾ ആണ് അവകാശികളില്ലാത്ത നിക്ഷേപമായി കണക്കാക്കുന്നത്. ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപത്തിന്റെ വിവരങ്ങൾ നിക്ഷേപകർക്ക് ആർബിഐയുടെ ഉദ്‌ഗം (അൺക്ലെയിംഡ് ഡെപ്പോസിറ്റ്‌സ് ഗേറ്റ്‌വേ ടു ആക്‌സസ് ഇൻഫർമേഷൻ) പോർട്ടലിൽ തിരയാവുന്നതാണ്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad