കാസര്‍കോട്: എരിഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്നു കുട്ടികളുടെ മൃതദേഹവും കണ്ടെത്തി. എരിഞ്ഞിപ്പുഴയിലെ സിദ്ദീഖിന്റെ മകന്‍ റിയാസ് (16), അഷ്‌റഫിന്റെ മകന്‍ യാസീന്‍ (13), മജീദിന്റെ മകന്‍ സമദ് (13) എന്നിവരാണ് മരിച്ചത്. എസ്.ഐ സൈഫുദ്ദീന്‍, സ്‌കൂബാടീമും കുറ്റിക്കോലില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സും നാട്ടുകാരും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് അപകടം സംഭവിച്ചത്. കുട്ടികള്‍ പുഴയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു എന്ന് കരുതുന്നു. അപകടത്തില്‍പ്പെട്ട റിയാസിനെ പുറത്തെടുത്ത് ചെര്‍ക്കളയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല . മറ്റു രണ്ടു കുട്ടികളുടെയും മൃതദേഹമാണ് പുറത്തെടുത്തത്.
Post a Comment
0 Comments